Malayalam
ഇവിടെ അച്ഛന്റെ തൊഴിൽ എന്തെന്ന് പോലും മകൻ ആരോമൽ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല വ്യാജ ഐഡന്റിറ്റിയിലാണ് മകൻ ജോലി ചെയ്യുന്നത്; സലിം കുമാർ
ഇവിടെ അച്ഛന്റെ തൊഴിൽ എന്തെന്ന് പോലും മകൻ ആരോമൽ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല വ്യാജ ഐഡന്റിറ്റിയിലാണ് മകൻ ജോലി ചെയ്യുന്നത്; സലിം കുമാർ
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്.
അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സലിം കുമാറിന്റെ മകൾ ചന്തു സിനിമയിൽ എത്തിക്കഴിഞ്ഞു. ‘പൈങ്കിളി’ എന്ന ചിത്രമാണ് ചന്തുവിന്റേതായി ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. എന്നാൽ സലിം കുമാറിന്റെ രണ്ടാമത്തെ മകൻ ആരോമൽ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. ആരോമൽ വ്യാജ ഐഡന്റിറ്റിയിൽ കേരളത്തിൽ ജോലി ചെയ്യുകയാണ് എന്നാണ് സലിം കുമാർ ഇപ്പോൾ പറയുന്നത്.
തിരുവനന്തപുരത്തെ ഐടി സെക്ടറിലാണ് മകൻ ജോലി ചെയ്യുന്നത്. ഇവിടെ അച്ഛന്റെ തൊഴിൽ എന്തെന്ന് പോലും മകൻ ആരോമൽ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല വ്യാജ ഐഡന്റിറ്റിയിലാണ് മകൻ ജോലി ചെയ്യുന്നത്. ഇൻസ്റ്റഗ്രാം പേജ് പോലും പ്രൈവറ്റ് ആക്കിയാണ് ആരോമലിന്റെ ജീവിതം എന്നാണ് സലിം കുമാർ പറയുന്നത്.
അതേസമയം, അടുത്തിടെ അഭിമുഖത്തിൽ ചന്തു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ബാലതാരമായിട്ടാണ് സിനിമയിലേക്ക് കടന്നുവരുന്നത്. മമ്മൂട്ടി ചിത്രം ലവ് ഇൻ സിംഗപ്പൂരിൽ അച്ഛൻറെ കുട്ടിക്കാലം അവതരിപ്പിച്ചത് ഞാനാണ്. അതുപോലെ മാലിക് എന്ന ചിത്രത്തിലും അച്ഛൻറെ കുട്ടിക്കാലം ഞാൻ അവതരിപ്പിച്ചിരുന്നു. അച്ഛൻറെ അഡ്രസിൽ നിന്ന് മാറി ആദ്യമായി ചെയ്യുന്ന സിനിമ മഞ്ഞുമ്മൽ ബോയ്‌സ് ആണ്.
ഒരുപക്ഷേ ക്ലൈമാക്‌സ് രംഗത്തിലെ ‘ലൂസ് അടിക്കടാ’ എന്ന രംഗം കണ്ട് ഉദയനാണ് താരം സിനിമയിലെ ഫേമസ് സലിംകുമാർ മീം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകണം എന്നും ചന്തു സലിംകുമാർ പറഞ്ഞു. ലൂസ് അടിക്കടാ എന്ന സീൻ മാത്രമല്ല ആ സിനിമയിൽ തന്നെ സ്ക്രീനിൽ കാണുമ്പോഴൊക്കെ ഉദയനാണ് താരം സിനിമയിലെ റഫീഖ് തീയേറ്ററിൽ ഇരുന്ന് നിർവൃതി അടയുന്നതുപോലെ അനുഭവപ്പെട്ടെന്നും ചന്തു കൂട്ടിച്ചേർത്തു.
നടൻ സലിംകുമാറിന് പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു പോലുള്ള സിനിമകൾ മലയാളത്തിൽ എക്കാലവും സംഭവിക്കണമെന്നാണ് ആഗ്രഹം എന്ന് ചന്തു വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ പൈങ്കിളി പോലുള്ള സിനിമകൾ അദ്ദേഹം ആവേശത്തോടെ കാണും. നാച്ചുറൽ അഭിനയം കാഴ്‌ചവയ്ക്കുന്നതിനേക്കാൾ ഓവർ ദ ടോപ്പ് പ്രകടനം കാഴ്‌ചവയ്ക്കുന്നവരെ മാത്രമാണ് അച്ഛൻ യഥാർഥ കലാകാരനായി വിലയിരുത്തുന്നത്.
ഇപ്പോഴത്തെ റിയലിസ്റ്റിക് അഭിനേതാക്കളെ അംഗീകരിക്കാൻ അച്ഛൻ സലിം കുമാർ തയ്യാറല്ലെന്നും ചന്തു പറഞ്ഞു. അച്ഛാ ഒരു സിനിമ ഇറങ്ങി നല്ല റിയലിസ്റ്റിക് സിനിമയാണ് അഭിനേതാക്കളുടെ പ്രകടനം ഒക്കെ നാച്ചുറൽ ആണ് എന്ന് പറഞ്ഞാൽ ഓക്കേ.. ഓക്കേ.. നന്നായി വരട്ടെ എന്നുമാത്രം പറഞ്ഞു അച്ഛൻ ആ വഴിയങ്ങ് പോകും. അച്ഛൻ ഒരുകാലത്ത് ചെയ്‌തതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വരെ ബഹുമാനത്തോടെയാണ് കാണുന്നത്.
പൈങ്കിളി എന്ന സിനിമയെ കുറിച്ച് അച്ഛനോട് ആദ്യം അഭിപ്രായം പറയുന്നത് നാദിർഷ അങ്കിളാണ്. അച്ഛൻ സിനിമ കണ്ടിട്ടില്ല. നമ്മുടെ പഴയ ഒരു മീറ്റർ ആണ് ഇവർ ഇപ്പോൾ പിടിച്ചിരിക്കുന്നത് എന്ന് നാദിർഷാ അങ്കിൾ അച്ഛനോട് പറഞ്ഞു. അത് കേട്ട ശേഷമാണ് പൈങ്കിളി സിനിമയെ കുറിച്ച് അച്ഛൻ എന്നോട് കാര്യമായി സംസാരിച്ചു തുടങ്ങുന്നത് എന്നും ചന്തു വ്യക്തമാക്കി. ചന്തു അഭിനയിച്ച മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം മാത്രമാണ് തിയേറ്ററിൽ പോയി സലിംകുമാർ കണ്ടിട്ടുള്ളത് എന്നും ചന്തു പറഞ്ഞു.
