Connect with us

ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല ; നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം ; വെളിപ്പെടുത്തി ദിലീപ്

Actor

ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല ; നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം ; വെളിപ്പെടുത്തി ദിലീപ്

ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല ; നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം ; വെളിപ്പെടുത്തി ദിലീപ്

കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ മണി. മണിയുടെ മരണം വരേയും മൂവരും തമ്മിലുള്ള സുഹൃദ് ബന്ധം ഒരുപോലെ തുടർന്നു. കലാഭവൻ മണിയില്ലാത്ത ഈ ലോകത്ത് ദിലീപ് അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.

തന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയ സുഹൃത്ത് ദിലീപാണെന്ന് മണി മുൻപ് പറഞ്ഞിരുന്നു. മണിയുണ്ടായിരുന്നുവെങ്കിൽ എനിക്ക് വേണ്ടി സംസാരിക്കാൻ മുന്നിലുണ്ടായേനെ എന്ന് ദിലീപും പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ആ സാന്നിധ്യം ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും മണ്ണിൽ നിന്ന് പോയാലും മണി മനസിൽ നിന്നും പോവില്ലെന്നും മുൻപ് ജനപ്രിയനായകൻ പറഞ്ഞിരുന്നു.

കാലഭവന്‍ മണിയുമായുള്ള ബന്ധം പോലെ തന്നെയാണ് സലീംകുമാറുമായുള്ള ദിലീപിൻറെ ബന്ധവും. മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് കോംബോകളില്‍ ഒന്നാണ് ദിലീപും സലീംകുമാറും. എത്രയെത്ര സിനിമകളിലാണ് ഈ കൂട്ടുകെട്ട് പ്രേക്ഷകരെ മതിമറന്ന് ചിരിപ്പിച്ചിട്ടുള്ളത്. സിനിമയില്‍ എത്തുന്നതിന് മുന്‍പേ തന്നെ മിമിക്രി കലാ വേദികളിലൂടെ പരിചയമുള്ളവരാണ് ഇവര്‍. ഇപ്പോഴിതാ സലീംകുമാറിനെക്കുറിച്ചും കലാഭവന്‍ മണിയെക്കുറിച്ചും ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദിലീപ്.

തന്റെ പഴയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്ദർദാസ് സംവിധാനം ചെയ്ത കുബേരന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ദിലീപിന്റെ പ്രതികരണം. ആ ചിത്രത്തില്‍ സലീംകുമാറിന് വെച്ച വേഷം പിന്നീട് കലാഭവന്‍ മണിയിലേക്ക് എത്തിയത് എങ്ങനെയെന്നാണ് വർഷങ്ങൾക്ക് ശേഷം ദിലീപ് തുറന്നു പറയുന്നത്.

അതേസമയം യഥാർത്ഥത്തില്‍ ആദ്യം വന്ന് കഥ പറയുമ്പോള്‍ സലീംകുമാറായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നതെന്നും എന്നാൽ ആ സമയത്ത് കലാഭവന്‍ മണിയെ കിട്ടാനില്ലായിരുന്നെന്നും ദിലീപ് പറയുന്നു. കാരണം അത്രയും തിരക്കിലായിരുന്നു അന്ന് കലാഭവൻ മണി. സലീം എന്നേയും ആ പിള്ളേരെയുമെല്ലാം പുറത്തേറ്റി വരുന്ന ഒരു രംഗമുണ്ട് ആ സിനിമയിലെ ഒരു രംഗത്ത്. പക്ഷേ ആ രംഗം വായിച്ചപ്പോള്‍ തന്നെ ആ സലീം എങ്ങനെ ഇത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ട് ചിരിച്ചെന്നും അഭിമുഖത്തില്‍ ദിലീപ് പറയുന്നു.

അതുമാത്രമല്ല ഈ രംഗത്തെക്കുറിച്ച് കേട്ടതോടെ തനിക്കും ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് സലീംകുമാറും പോയെന്നും ദിലീപ് പറയുന്നു. ഇതോടെ താൻ മണിയെ വിളിച്ച് നീ വന്നാലെ കാര്യം നടക്കൂ എന്ന് പറയുകയായിരുന്നു. കൂടാതെ ആ കഥാപാത്രത്തിന് കായികപരമായും കുറച്ച് പരിപാടിയുണ്ടായിരുന്നെന്നും ഒടുവില്‍ മണി വന്നപ്പോള്‍ നേരത്തെ വെച്ചിരുന്നതില്‍ നിന്നും വേറെ ഒരു രീതിയായെന്നും കായിപരമായി എന്തിനും തയ്യാറായിട്ടുള്ള ഒരാളാണല്ലോ മണിയെന്നും ദിലീപ് കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top