മാമാങ്കം വിവാദത്തിലേക്ക്..! ” ധ്രുവന് പകരം ഉണ്ണി മുകുന്ദൻ വന്നത് എന്റെ അറിവോടെയല്ല ” – സംവിധായകൻ സജീവ് പിള്ളയുടെ വെളിപ്പെടുത്തൽ ..
മമ്മൂട്ടി ചിത്രം മാമാങ്കം പ്രതിസന്ധിയിലാണ് . ഒരുവർഷത്തോളം ചിത്രത്തിലെ വേഷത്തിനു വേണ്ടി കഠിനമായി പരിശ്രമിച്ച ധ്രുവനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് മാമാങ്കം വിവാദത്തിലായിരിക്കുന്നത്.
ധ്രുവനെ ചിത്രത്തില്‍ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തില്‍ പകരക്കാരനായി ഉണ്ണി മുകുന്ദന് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ താന്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന് സജീവ് പിളള പറഞ്ഞു. ധ്രുവനും ഇതുതന്നെയാണ് അഭിപ്രായപ്പെടുന്നത്. ഉണ്ണി മുകുന്ദന് മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ധ്രുവന് പറഞ്ഞു.
പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
sajeev pilla about unni mukundans casting in mamnkam
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...