Connect with us

ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നത്രേ ; അൽഷിമേഴ്സ് ബാധിച്ച അച്ഛന്റെ ജീവിതത്തെ കുറിച്ച് മനസുതുറന്ന് സാജൻ സൂര്യ!

Malayalam

ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നത്രേ ; അൽഷിമേഴ്സ് ബാധിച്ച അച്ഛന്റെ ജീവിതത്തെ കുറിച്ച് മനസുതുറന്ന് സാജൻ സൂര്യ!

ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നത്രേ ; അൽഷിമേഴ്സ് ബാധിച്ച അച്ഛന്റെ ജീവിതത്തെ കുറിച്ച് മനസുതുറന്ന് സാജൻ സൂര്യ!

മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമായി വര്ഷങ്ങളായി തിളങ്ങുന്ന നടനാണ് സാജന്‍ സൂര്യ. സ്ത്രീയിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍ ജീവിത നൗകയിലെ പുതിയ കഥാപാത്രമായ ജയകൃഷ്ണന്‍ വരെയെത്തി നില്‍ക്കുന്ന സാജന്റെ കുങ്കുമപ്പൂവിലെ മഹേഷേട്ടൻ ആരും മറക്കാൻ സാധ്യതയില്ലാത്ത കഥാപാത്രമാണ്. നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ നായക സങ്കല്‍പത്തിലുള്ള മലയാളിയുടെ താരമാണ്. സിനിമാ നടന്മാർക്ക് കിട്ടുന്ന സ്ഥാനത്തേക്കാൾ കുടുംബപ്രേക്ഷകർക്കിടയിൽ നിന്നും സാജന് മികച്ച സ്ഥാനം കിട്ടുന്നുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, അകാലത്തിൽ വേർപിരിഞ്ഞ് അച്ഛനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സാജൻ സൂര്യ.

സാജന്റെ വാക്കുകൾ വായിക്കാം.. “സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന സതീശൻ നായരായിരുന്നു സാജന്റെ അച്ഛൻ.അൽഷിമേഴ്സ് എന്ന രോ​ഗം ബാധിച്ച് വർഷങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് സാജന് അച്ഛനെ നഷ്ടമാകുന്നത്. അച്ഛന് അസുഖം ബാധിച്ച അന്നുമുതൽ അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറയുന്ന അന്ന് വരെ തന്റെ അച്ഛനും താനും കുടുംബവും അനുഭവിച്ച വേദനകളെ കുറിച്ചാണ് സാജൻ ഇപ്പോൾ മനസ്തുറക്കുന്നത്. അച്ഛൻ അസുഖബാധിതനായി കിടന്ന ഏഴ് വർഷങ്ങൾ ഏഴ് നൂറ്റാണ്ടുകളായിട്ടാണ് അനുഭവപ്പെട്ടത് എന്നാണ് സാജൻ പറയുന്നത്. സാജന്റെ കൗമാരപ്രായത്തിലാണ് അച്ഛൻ അൽഷിമേഴ്സ് രോ​ഗാവസ്ഥയിലേക്ക് എത്തിപ്പെട്ടത്.

എന്താണ് സംഭവിക്കുന്നതെന്ന് അവർ അറിയുന്നില്ലല്ലോ. കണ്ടുനിൽക്കുന്നവരാണല്ലോ അതിന്റെ ഭീകരത മനസിലാക്കുന്നത്. ഇപ്പോൾ എല്ലാവർക്കും ഈ രോഗത്തെക്കുറിച്ച് അറിയാം. പണ്ട് അങ്ങനെയല്ല. മറന്നുപോകുന്ന അസുഖം എന്നൊക്കെ പറയുമ്പോൾ ഭ്രാന്ത് എന്ന രീതിയിലൊക്കെ പലരും തെറ്റിദ്ധരിച്ചിരുന്നു. അതിന്റെ വിഷമം കൂടി താങ്ങേണ്ടി വരും. എനിക്ക് 16 വയസുള്ളപ്പോഴാണ് അച്ഛനെ രോഗം ബാധിക്കുന്നത്. അസുഖം ബാധിച്ച ശേഷം അച്ഛന്റെ ഓർമിയിലുണ്ടായിരുന്നത് ഞാൻ ജനിച്ചപ്പോഴൊക്കെയുള്ള കാലമാണ്.

അച്ഛന്റെ അനിയൻ പട്ടാളത്തിൽ ചേരുന്നതിന് തൊട്ടുമുമ്പുള്ള കാലമാണ് അത്. ഞാൻ മുമ്പിൽ ചെല്ലുമ്പോൾ ജയനാണോ (അച്ഛന്റെ അനിയന്‍) എന്ന് ചോദിക്കും. ഇത് സാജുവാണെന്ന് പറഞ്ഞാൽ… അല്ല സാജു കുഞ്ഞല്ലേ… എന്നാകും മറുപടി. ഏഴു വർഷം ഈ അസുഖത്തിന്റെ തടവിലായിരുന്നു അച്ഛൻ. എപ്പോഴും വീടിനുള്ളിൽ തന്നെ. ആ ഏഴുവർഷം ഞങ്ങൾ വേദനയുടെ ഏഴ് നൂറ്റാണ്ടുകളായാണ് അനുഭവിച്ചുതീർത്തത്. അതൊന്നും വിവരിക്കാൻ സാധ്യമല്ല. ഒടുവില്‍ അച്ഛൻ പോയി…’

വളരെ ഹാർഡ് വർക്കിങ് ആയ ആൾ ഓഫീസിൽ പോകാനൊക്കെ മടി കാണിച്ച് തുടങ്ങിയതോടെ അസുഖത്തിന്റെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടു. പതിയെപ്പതിയെ അച്ഛനെ ഈ രോഗം കീഴടക്കുകയായിരുന്നു. ആദ്യമൊന്നും ഇങ്ങനെയൊരു അസുഖമുള്ള കാര്യം അച്ഛൻ പുറത്തുപറഞ്ഞില്ല. സ്വന്തമായി ചികിത്സിക്കാനൊക്കെ ശ്രമിച്ചു. ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്താല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നത്രേ. ഒരു കൂട്ടുകാരനോട് അത് പറഞ്ഞിരുന്നു….’ സാജൻ പറഞ്ഞു.

about sajan surya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top