Connect with us

‘പടം ഹിറ്റാക്കി എന്നെ മാത്രം രക്ഷിക്കണേ’ – വൻ ഉഡായിപ്പുമായി ബ്രദർസ് ടീമിനെ നയിക്കാൻ സച്ചിനിൽ രമേശ് പിഷാരടി !

Malayalam Breaking News

‘പടം ഹിറ്റാക്കി എന്നെ മാത്രം രക്ഷിക്കണേ’ – വൻ ഉഡായിപ്പുമായി ബ്രദർസ് ടീമിനെ നയിക്കാൻ സച്ചിനിൽ രമേശ് പിഷാരടി !

‘പടം ഹിറ്റാക്കി എന്നെ മാത്രം രക്ഷിക്കണേ’ – വൻ ഉഡായിപ്പുമായി ബ്രദർസ് ടീമിനെ നയിക്കാൻ സച്ചിനിൽ രമേശ് പിഷാരടി !

യുവതാരങ്ങൾ അണിനിരക്കുന്ന സച്ചിൻ , റിലീസിന് ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസൻ ഒരിടവേള്ക്ക് ശേഷം പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ അന്ന രാജൻ ആണ് നായിക .

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്

ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഇപ്പോൾ രമേശ് പിഷാരടിയുടെ ഒരു പോസ്റ്റർ ആണ് പുറത്ത് വരുന്നത്. രമേശ് പിഷാരടി ചിരിയാണ് വരുന്നത്. അത്രക് നന്നായി ഹാസ്യം കൈകാര്യം ചെയ്യുന്ന ആളാണ് പിഷാരടി. എന്തായാലും പുതിയ പോസ്റ്റർ കൂടി പുറത്ത് വന്നതോടെ മികച്ച പ്രതീക്ഷയാണ് ചിത്രത്തിന് ഏറുന്നത്.

sachin movie -ramesh pisharady’s poster

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top