Connect with us

ചെമ്പനീർ പൂവിൽ അന്ന് സംഭവിച്ചത്; രേവതിയെ പുറത്താക്കിയതിൽ പ്രതികരിച്ച് സച്ചി!!

serial news

ചെമ്പനീർ പൂവിൽ അന്ന് സംഭവിച്ചത്; രേവതിയെ പുറത്താക്കിയതിൽ പ്രതികരിച്ച് സച്ചി!!

ചെമ്പനീർ പൂവിൽ അന്ന് സംഭവിച്ചത്; രേവതിയെ പുറത്താക്കിയതിൽ പ്രതികരിച്ച് സച്ചി!!

തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്.

സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ ഗോമതി പ്രിയയും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. റിയലിസ്റ്റിക് ആയിട്ടുള്ള അവരുടെ അഭിനയം തന്നെയാണ് ആരാധകരെ ഈ പരമ്പരയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത്.

എന്നാൽ ആരാധകരെ ഏറെ വേദനിപ്പിച്ച വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. രേവതിയായി പ്രേക്ഷകരുടെ മുന്നിലെത്തിയ ഗോമതിപ്രിയ പരമ്പരയിൽ നിന്നും പിന്മാറിയെന്നത് ആരാധകർക്ക് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത വാർത്തയായിരുന്നു. പിന്നെടങ്ങോട്ട് വേദനകൾ പങ്കുവെച്ചുള്ള ആരാധകരുടെ കമന്റുകളും പോസ്റ്റുകളുമായിരുന്നു.

രേവതി സച്ചി ജോഡികൾ ഒരുമിച്ചുള്ള വിഡിയോയോകൾ ഷെയർ ചെയ്യുകയും രേവതിയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല, ചേച്ചി പോകരുത്, ഗോമതിപ്രിയ ഇല്ലെങ്കിൽ ഇനി മുതൽ ചെമ്പനീർ പൂവ് കാണില്ല എന്ന് തുടങ്ങിയ കമ്മന്റുകളുടെയും പ്രവാഹമാണ്.

ഇപ്പോഴിതാ സച്ചിയായി അഭിനയിക്കുന്ന അരുൺ ഒളിമ്പ്യനും പ്രിയയുടെ പിന്മാറ്റത്തിൽ പ്രതികരണവുമായി രംഗത്തെയിരിക്കുന്നത്. ഈ വിഷയത്തിൽ അരുൺ നേരിട്ട് ഒന്നും തന്നെ പങ്കുവെച്ചിട്ടില്ലെങ്കിലും രേവതിയെ മിസ് ചെയ്യുമെന്നുള്ള ആരാധകരുടെ പോസ്റ്റുകൾ മുഴുവനും ഷെയർ ചെയ്ത് അരുണും രേവതിയുടെ പിന്മാറ്റത്തിലെ വേദന പങ്കുവെയ്ക്കുകയാണ്.

അരുണിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്ന കമ്മന്റുകളും രേവതിയുടെ പിന്മാറ്റത്തിന് പിന്നിലെ വേദനായരിയ്ക്കുന്നതാണ്. ചെമ്പനീർ പൂവിന്റെ ഭാഗ്യദേവയാതെയാണ് പുറത്താക്കിയത്. ഇനി എന്തിനാണ് ചെമ്പനീർ പൂവ് കാണുന്നത് എന്ന് തുടങ്ങിയ കമ്മന്റുകളാണ്.

കഴിഞ്ഞ ദിവസം പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന പോസ്റ്റാണ് നടി പങ്കുവെച്ചത്. ഏകദേശം ആറര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഗോമതിപ്രിയ ഈ വാർത്ത എല്ലാവരെയും അറിയിച്ചിരിക്കുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെയാണ്:- നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ ആർക്കും അധികാരം നൽകരുത്. അതെ, അവർ നിങ്ങളെ വേദനിപ്പിച്ചേക്കാം. പക്ഷെ , നിങ്ങൾ അനുവദിക്കാതെ അവർക്ക് നിങ്ങളെ നശിപ്പിക്കാൻ കഴിയില്ല. നിങ്ങൾ ജയിച്ച എല്ലാ കാര്യങ്ങളിലും നിങ്ങൾ ഒരു പോരാളിയാണ്. ഇപ്പോൾ വിട്ടുകൊടുക്കരുത് എന്നാണ് നടിയുടെ വാക്കുകൾ.

നടിയുടെ കുറിപ്പിന് താഴെ നിരവധി ആരാധകരാണ് കമ്മന്റുമായി എത്തിയിരിക്കുന്നത്. പ്രിയ ക്വിറ്റ് ചെയ്തോ.? ഇനി ചെമ്പനീർ പൂവ് കാണില്ല. മനസ്സിൽ ഒരുപാട് വിഷമം തോന്നുന്നു, എന്തിനാ ചേച്ചി ചെമ്പനീർ പൂവിൽ നിന്നും മാറിയത്. രേവതിയായി ചേച്ചിയെ അല്ലാതെ ആരെയും കാണാൻ സാധിക്കില്ല. ആ സീരിയൽ ഇത്രയും വിജയിച്ചത് അരുൺ ചേട്ടനും ചേച്ചിയും ഉള്ളതുകൊണ്ടാണ്.

നിങ്ങളോടുള്ള ഇഷ്ടവും, നിങ്ങളുടെ കോമ്പോഴും കൊണ്ട് മാത്രമാണ് ഈ സീരിയൽ ഇത്രയും വിജയിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് പേരുടെ ഹൃദയത്തിൽ കേറിയവരാണ് നിങ്ങൾ, ചേച്ചിയ്ക്ക് പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഞങ്ങൾ എന്നും രേവതിയായി ചേച്ചിയെ തന്നെയാണ് കാണുന്നത് ഇനി ചെമ്പനീർ പൂവ് കാണില്ല അത് ഉറപ്പാണ്, ചേച്ചി ഇല്ലാത്ത ചെമപ്പാനീർ പൂവ് എന്തിനാണ് കാണുന്നത് എന്ന തുടങ്ങി നിരവധി കമ്മന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

നിറത്തെയും സൗന്ദര്യത്തേക്കാളും ഉപരി ഗോമതിപ്രിയ എന്ന നടിയുടെ അഭിനയവും കഴിവും തന്നെയാണ് രേവതി എന്ന വേഷത്തിന് മിനിസ്‌ക്രീനിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കാൻ കാരണം. ആര് കണ്ടാലും സാധാരണക്കാരിയായി തോന്നിക്കുന്ന രേവതിയെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. വളരെ വിജയകരമായി മുന്നോട്ട് പോകുന്ന സമയത്തായിരുന്ന രേവതിയുടെ ഈ പിൻവാങ്ങൽ.

More in serial news

Trending

Recent

To Top