News
‘ആലൂ പറാത്ത’യെ ചൊല്ലി വഴക്ക്; നടി രുചിസ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തി
‘ആലൂ പറാത്ത’യെ ചൊല്ലി വഴക്ക്; നടി രുചിസ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തി
ഒഡീയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബലാംഗറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
‘ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി എട്ടുമണിക്ക് രുചിസ്മിത ആലൂ പറാത്ത ഉണ്ടാക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പത്തുമണിക്ക് തയ്യാറാക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
മകള്‍ നേരത്തേയും ആ ത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. മരണത്തിലെ ദുരൂഹത മാറ്റാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഗീത ആല്‍ബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
