News
‘നിങ്ങളുടെ സിനിമ മികച്ചതാണ്’; ആര്ആര്ആരിനെ കുറിച്ച് രാജമൗലിയോട് നേരിട്ട് പറഞ്ഞ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്
‘നിങ്ങളുടെ സിനിമ മികച്ചതാണ്’; ആര്ആര്ആരിനെ കുറിച്ച് രാജമൗലിയോട് നേരിട്ട് പറഞ്ഞ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്
ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച ഗാനത്തിനുള്ള നോമിനേഷനില്‍ എത്തി നില്‍ക്കുകയാണ് ആര്‍ആര്‍ആര്‍. ഈ വേളയില്‍ രാജമൗലിയോട് നേരിട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞ് വിഖ്യാത സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ‘നിങ്ങളുടെ സിനിമ മികച്ചതാണ്’ എന്നാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരു അഭിമുഖത്തിനിടെഎസ് എസ് രാജമൗലിയോട് പറഞ്ഞത്.
സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ഫെബിള്‍മാന്‍സ് എന്ന ഓസ്കാര്‍ അവസാന ഘട്ടത്തില്‍ എത്തിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ചിത്രം ഉടന്‍ ഇന്ത്യയില്‍ റിലീസാകാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായാണ് രണ്ടു സംവിധായകരും തമ്മില്‍ ഒരു ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിച്ചത്. സ്പില്‍ബര്‍ഗിന്റെ ദി ഫാബല്‍മാന്‍സ് ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമയാണ്. ആംബ്ലിന്‍ എന്റര്‍ടൈന്‍മെന്റ് & റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഏഴ് ഓസ്കാറുകള്‍ക്ക് നാമനിര്‍ദ്ദേശങ്ങള്‍ നേടിയിട്ടുണ്ട്.
‘ദ ഫെബിള്മാന് ‘ വെള്ളിയാഴ്ച ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തും. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ചെറുപ്പകാലത്തെ അദ്ദേഹത്തിന്റെ സിനിമ മോഹങ്ങളെ അധികരിച്ചാണ് ആത്മകഥപരമായ ദി ഫാബല്‍മാന്‍സ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ യൂണിവേഴ്സല്‍ പിക്ചേഴ്സ് നടത്തിയ പാര്‍ട്ടിക്കിടെ ഇരുവരും കണ്ടുമുട്ടിയ സമയത്ത് താന്‍ ആര്‍ആര്‍ആര്‍ എന്ന സിനിമ കണ്ടിരുന്നില്ലെന്ന് സ്പില്‍ബര്‍ഗ് പറഞ്ഞു.
പിന്നീട് സിനിമ കണ്ടപ്പോള്‍ അത് ഗംഭീരമായി തോന്നിയെന്ന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് മുഖാമുഖത്തില്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഈ കസേര വിട്ട് പോയി ഡാന്‍സ് ചെയ്യാന്‍ തോന്നുന്നു എന്നാണ് രാജമൌലി ഇതിന് മറുപടി നല്‍കിയത്. റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, സ്പില്‍ബര്‍ഗിന്റെ 1989ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദി ലാസ്റ്റ് ക്രൂസേഡ്’ എന്ന സിനിമയില്‍ അഭിനയിച്ച ആര്‍ആര്‍ആറിലെ പ്രധാന വേഷത്തില്‍ എത്തിയ നടി അലിസണ് ഡൂഡി എന്നിവരടങ്ങുന്ന അഭിനേതാക്കളെ സ്പില്‍ബര്‍ഗ് പ്രശംസിച്ചു.
മനോഹരമായ ഒരു വിഷ്വല്‍ ശൈലി, അത് കാണാനും അനുഭവിക്കാനും അസാധാരണമാണ്. ‘നാട്ടു നാട്ടു’ എന്ന ചിത്രത്തിലെ ഗാനം ഓസ്കാറില്‍ മികച്ച ഗാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ താന്‍ ആശംസ നേരുന്നുവെന്നും സ്റ്റീവന്‍ സ്പില്‍ബര്‍ഗ് രാജമൌലിയോട് പറഞ്ഞു.
