Malayalam Breaking News
കുറ്റം ചെയ്ത ആള്‍ക്ക് ശിക്ഷ കിട്ടണം…. റേപ്പിന് തുല്യമാണ് നടി അനുഭവിച്ചത്, അവര്‍ക്ക് നീതി കിട്ടണം: റോഷന്‍ ആന്‍ഡ്രൂസ്
കുറ്റം ചെയ്ത ആള്‍ക്ക് ശിക്ഷ കിട്ടണം…. റേപ്പിന് തുല്യമാണ് നടി അനുഭവിച്ചത്, അവര്‍ക്ക് നീതി കിട്ടണം: റോഷന്‍ ആന്‍ഡ്രൂസ്
കുറ്റം ചെയ്ത ആള്‍ക്ക് ശിക്ഷ കിട്ടണം…. റേപ്പിന് തുല്യമാണ് നടി അനുഭവിച്ചത്, അവര്‍ക്ക് നീതി കിട്ടണം: റോഷന്‍ ആന്‍ഡ്രൂസ്
ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടണമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.. റേപ്പിന് തുല്യമാണ് അവര്‍ അനുഭവിച്ചതെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടണമെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് 85 ദിവസത്തോളം ദിലീപിന് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്… ഇതോടെ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ജയില്‍ മോചിതനായ ശേഷം വീണ്ടും സിനിമയില്‍ സജീവമായ ദിലീപിന് പല പരസ്യ പിന്തുണകളും ലഭ്യമായി.
ഇതിന് തെളിവായിരുന്നു മോഹന്‍ലാല്‍ അമ്മയുടെ പുതിയ പ്രതിഡന്റായി ചുമതലയേറ്റ ശേഷമുള്ള സംഭവം. മോഹന്‍ലാല്‍ പ്രസിഡന്റായ ശേഷം അദ്ദേഹം എടുത്ത ആദ്യ തീരുമാനം കൂടിയായിരുന്നു ദിലീപിനെ അമ്മയിലേയ്ക്ക് തിരികെയെടുക്കുക എന്നത്. ഇതേ തുടര്‍ന്ന് ഭാവന, രമ്യാ നമ്പീശന്‍ ഉള്‍പ്പെടെ നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജി വെയ്ക്കുകയും പ്രശ്‌നം വലിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്തു.
ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തിയിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി ഇപ്പോള്‍ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. ക്രൈം ചെയ്ത വ്യക്തിക്കും വിഷയങ്ങളുണ്ടാവാം. കോടതിയില്‍ നില്‍ക്കുന്ന വിഷയത്തിന് നീതിയുണ്ടാകുമെന്ന് ഉറപ്പാണ്. ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ശിക്ഷ കിട്ടിയേ പറ്റൂ. അതനുഭവിക്കപ്പെട്ടത് ഒരു സ്ത്രീയാണ്. റേപ്പിന് തുല്യമാണവര്‍ അനുഭവിച്ചത്. അവര്‍ക്ക് അതിനുള്ള നീതി കിട്ടണം. അത് കോടതി നല്‍കും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളവരാണ് നമ്മളെല്ലാവരും. കോടതിയില്‍ നിലനില്‍ക്കുന്ന വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്‌നമാക്കേണ്ട കാര്യമില്ല.
ഡബ്ലൂസിസിയുടെ രൂപീകരണത്തെയും സംവിധായകന്‍ പ്രശംസിച്ചു. സ്ത്രീകളുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ ഒരു സംഘടന ഉണ്ടായത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയുമായി ബന്ധപ്പെട്ട് ഫെഫ്ക, എ.എം.എം.എ തുടങ്ങീ നിരവധി ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ സംഘടനകള്‍ ഉണ്ടെന്നും എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഒരെണ്ണം കൂടി വരുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അതിലൊരു തെറ്റും താന്‍ കാണുന്നില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
Roshan Andrews support abducted actress
