ഞങ്ങള്‍ക്ക് ഇടയില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, എനിക്ക് അവരെ കുറിച്ച് ഒരുപാട് കുറ്റങ്ങളും പറയാനുണ്ടാവും, പക്ഷെ അതൊന്നും മൂന്നാമതൊരാളിലേക്ക് നീങ്ങില്ല; രോഹിണി അന്ന് പറഞ്ഞത്ത്
തെന്നിന്ത്യന്‍ സിനിമയിലെ സീനിയർ നടിയാണ് രോഹിണി. തമിഴിലും മലയാളത്തിലും നായികയായി ഒരുകാലത്ത് തിളങ്ങിയ താരം ഇപ്പോൾ ശക്തമായ ക്യരക്ടർ റോളുകളിലും സാന്നിധ്യം അറിയിക്കുന്നു. ഒരൂ അഭിനേത്രി എന്നതിനപ്പുറം ചലച്ചിത്ര സംവിധായിക, തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആര്‍ടിസ്റ്റ്, ഗാന രചയിതാവ് എന്നീ നിലകളിലും ഇതിനോടകം തൻ്റെ പ്രതിഭ തെളിയിക്കാൻ രോഹിണിക്കു കഴിഞ്ഞിട്ടുണ്ട്.
ബാലതാരമായി വന്ന് നായികയായി മാറി അമ്മ റോളില്‍ ഇന്നും സിനിമയില്‍ സജീവമായി നില്ക്കുന്ന നടിയാണ് രോഹിണി മൊല്ലെട്ടി. നടി എന്നതിനപ്പുരം തിരക്കഥാകൃത്ത് ഗാനരചയിതാവ് എന്നീ നിലകളില്‍ എല്ലാം രോഹിണി കഴിവ് തെളിയിച്ചിട്ടുണ്ട്. തെലുങ്ക് – മലയാളം- തമിഴ് സിനിമകളില്‍ ഒരേ സമയം വിജയം നേടിയ നടി.
എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ രോഹിണിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. ഒരു അഭിമുഖത്തില്‍ അന്തരിച്ച നടനും ഭര്‍ത്താവുമായി രഘുവരനെ കുറിച്ച് രോഹിണി പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. രഘുവിനെ ഞാന്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് രോഹിണി പറഞ്ഞത്.
ഞങ്ങള്‍ക്ക് ഇടയില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് അവരെ കുറിച്ച് ഒരുപാട് കുറ്റങ്ങളും പറയാനുണ്ടാവും. പക്ഷെ അതൊന്നും മൂന്നാമതൊരാളിലേക്ക് നീങ്ങില്ല. ഞങ്ങള്‍ക്കിടയിലെ പ്രശ്നം ഞങ്ങളുടേത് മാത്രമാണ്. ഇപ്പോഴും രഘുവിനെ ഞാനും മകനും മിസ്സ് ചെയ്യാറുണ്ട്. ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടെന്നാണ് വിശ്വാസം
മകന്റെ ജനനം മുതല്‍ അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സന്തോഷത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. സ്കൂളില്‍ അവന് തിരുക്കുരള്‍ പറയുന്നത് കണ്ട് അത്രയധികം സന്തോഷിച്ചിരുന്നു. ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ അവന്റെ പല കഴിവുകളും, വളര്‍ച്ചയും കണ്ട് അത്രമേല്‍ അഭിമാനിച്ചേനെ എന്ന് തോന്നിയിട്ടുണ്ട്.
