Bollywood
സുശാന്തിന്റെ മരണം അന്വേഷണത്തിൽ വഴിത്തിരിവ്; കാമുകിയും നടിയുമായ റിയ പ്രതികൂട്ടിലേക്കോ?
സുശാന്തിന്റെ മരണം അന്വേഷണത്തിൽ വഴിത്തിരിവ്; കാമുകിയും നടിയുമായ റിയ പ്രതികൂട്ടിലേക്കോ?
സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡില്‍ വലിയ പൊട്ടിത്തെറികള്‍ക്കും തുറന്നു പറച്ചിലുകള്‍ക്കുമാണ് വഴിയൊരുക്കിയത്. ജൂണ്‍ 14 നാണ് സിനിമ ലോകത്തെ ഞെട്ടിച്ച് കൊണ്ട് സുശാന്ത് ആത്മഹത്യാ ചെയ്യുന്നത്
നാളുകളായി കടുത്ത ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു സുശാന്ത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ സുശാന്തിനെ ബോളിവുഡിലെ ലോബികളും ഗ്യാങ്ങുകളും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയാ ചക്രബര്‍ത്തിയടക്കം 14 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടായിരിക്കുകയാണ്.
സുശാന്തിന്റെ മരണത്തില്‍ കാമുകി റിയയ്ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് രേഖപ്പെടുത്തിയിരിക്കുകയാണ്. ബിഹാര്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 24 നാണ് കേസില്‍ വാദം കേള്‍ക്കുക. കുന്ദന്‍ കുമാര്‍ എന്ന മുസാഫര്‍പൂര്‍ സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സുശാന്തും റിയയും പ്രണയത്തിലായിരുന്നു. സുശാന്ത് മരിക്കുന്നതിന് മുമ്പ് ഇരുവരും വഴക്കിട്ടിരുന്നു. ഇതാണ് പരാതിക്ക് ആധാരം.
റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, റിയയെ മുംബെെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ചെറിയ വഴക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും റിയ മൊഴി നല്‍കിയിട്ടുണ്ട്. അതെ സമയം തന്നെ ‘യഷ്രാജു’മായുള്ള കരാറുകളില്‍ നിന്നു പിന്മാറിയ സുശാന്ത് അവരുടെ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി അടുത്ത സുഹൃത്തായ നടി റിയ ചക്രവര്‍ത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. നേരത്തെ സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന് ബോളിവുഡ് താരങ്ങളായ സല്മാന് ഖാന്, ആദിത്യ ചോപ്ര, സഞ്ജയ് ലീലാ ബന്‍സാലി, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. സുശാന്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി
