Connect with us

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വഴിത്തിരിവായി നടി റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍

Bollywood

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വഴിത്തിരിവായി നടി റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വഴിത്തിരിവായി നടി റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ ‘യഷ്രാജ്’ ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതല്‍ രേഖകള്‍ പൊലീസിന്റെ ആവശ്യപ്രകാരം ഇവര്‍ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ ദിശയില്‍ മുന്നേറുന്നത്.

‘യഷ്രാജു’മായുള്ള കരാറുകളില്‍ നിന്നു പിന്‍മാറിയ സുശാന്ത് അവരുടെ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി അടുത്ത സുഹൃത്തായ നടി റിയ ചക്രവര്‍ത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. റിയ ഉള്‍പ്പെടെ 15 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മൊഴിയിലെ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

സുശാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ബോളിവുഡില്‍നിന്ന് ഉണ്ടായ തിരിച്ചടികളും വ്യക്തിബന്ധങ്ങളിലെ തകര്‍ച്ചയും നിമിത്തം വിഷാദരോഗത്തിലേക്ക് വഴുതിവീണാണ് സുശാന്ത് ജീവനൊടുക്കിയതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ചെഹല്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരിച്ചടികളില്‍ ഉഴറുമ്പോഴും അതിനെയൊന്നും ഗൗനിക്കാതെ മുന്നോട്ടുപോകാനായിരുന്നു സുശാന്തിന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ചെഹലിന്റെ പോസ്റ്റ്. സുശാന്തിന്റെ മരണത്തിനു പിന്നാലെ ചെഹല്‍ പലതവണ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നെങ്കിലും ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായി.

അതേസമയം ‘വന്ദേ ഭാരതം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച് ചലച്ചിത്ര നിര്‍മ്മാതാവ് സന്ദീപ് സിങ്ങ് രംഗത്തുവരികയുണ്ടായി. സന്ദീപ് സിങ്ങ് ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ‘വന്ദേ ഭാരതം’. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിനെയായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലേക്കായി തീരുമാനിച്ചിരുന്നത്. സുഷാന്ത് സിങ്ങ് രാജ്പുതിന്റെ ചിത്രത്തിന് പ്രാധാന്യമുള്ള പോസ്റ്ററാണ് സന്ദീപ് സിങ്ങ് പങ്കുുവച്ചിരിക്കുന്നത്.

പോസ്റ്ററിനൊപ്പം സിംഗ് ഒരു നീണ്ട കുറിപ്പും സിങ്ങ് പങ്കുവയ്ക്കുന്നു. ചിത്രം പൂര്‍ത്തിയാക്കാനായില്ലെന്ന് പറഞ്ഞ സിങ്ങ് എന്നാല്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ ഇത് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തു. ”നിങ്ങള്‍ എനിക്ക് ഒരു വാഗ്ദാനം നല്‍കി, ബിഹാരി സഹോദരന്മാരായ ഞങ്ങള്‍ ഒരു ദിവസം ഈ വ്യവസായം ഭരിക്കുകയും നിങ്ങളെയും എന്നെയും പോലുള്ള, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കള്‍ക്കും പ്രചോദനമാവുകയും അവര്‍ക്ക് പിന്തുണയേകുന്ന സംവിധാനമാക്കുകയും ചെയ്യുമെന്ന്. എന്റെ സംവിധായക അരങ്ങേറ്റം നിങ്ങളോടൊപ്പമുണ്ടാകുമെന്ന് നിങ്ങള്‍ എനിക്ക് വാഗ്ദാനം ചെയ്തു. രാജ് ഷാന്‍ഡിലിയ ഇത് എഴുതുകയും ഞങ്ങള്‍ ഇത് ഒരുമിച്ച് നിര്‍മ്മിക്കാനൊരുങ്ങുകയും ചെയ്തു. എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമായിരുന്നു. നിങ്ങള്‍ കാണിച്ച വിശ്വാസം, അതായിരുന്നു എന്റെ ശക്തി. ഇപ്പോള്‍, നിങ്ങള്‍ പോയി… ഞാന്‍ നഷ്ടപ്പെട്ട അവസ്ഥയിലായി… പക്ഷെ, സഹോദരാ ഞാന്‍ ഇത് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ സ്വപ്നം ഞാന്‍ എങ്ങനെ നിറവേറ്റാമെന്ന് ഇപ്പോള്‍ പറയൂ? നിങ്ങളെപ്പോലെ ആരാണ് എന്റെ കൈ പിടിക്കുക? എന്റെ സഹോദരന്‍, എസ്എസ്ആറിന്റെ ശക്തി ആരാണ് എനിക്ക് നല്‍കുന്നത്?” സന്ദീപ് സിങ്ങ് കുറിച്ചു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top