കന്നഡയാണ് എന്റെ കര്‍മ്മഭൂമി ; ബോളിവുഡില്‍ പ്രവർത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഋഷഭ് ഷെട്ടി
കാന്താരഎന്ന ചിത്രത്തിലെ നായകൻ ഋഷബ് ഷെട്ടിയെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ സജീവമായിരിക്കുന്നത്. എല്ലാത്തിനുമുപരി, ഋഷഭ് ഷെട്ടിയുടെ ചിത്രം ബോക്സ് ഓഫീസിൽ ഒരു പുതുവിപ്ലവം സൃഷ്ടിച്ചു. ലിമിറ്റഡ് സ്ക്രീനുകളിൽ മാത്രമാണ് റിലീസ് ചെയ്തെങ്കിലും പ്രേക്ഷകരുടെ മനം കവരാൻ കാന്താരയ്ക്കായി. ഋഷബ് ഷെട്ടിയുടെ അഭിനയവും ശക്തമായ കഥാപാത്രവും പ്രേക്ഷകരെ ആകർഷിച്ചു.
.ഇപ്പോഴിതാ തന്റെ കര്‍മ്മ ഭൂമി കന്നഡ സിനിമാ ഇന്‍ഡസ്ട്രിയാണെന്ന് നടന് റിഷബ് ഷെട്ടി. കന്നഡ സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടന്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ താന്‍ അറിയപ്പെടാന്‍ കാരണം കന്നഡ പ്രേക്ഷകര്‍ ആണെന്നും റിഷബ് വ്യക്തമാക്കി. ബോളിവുഡില്‍ പ്രവർത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും റീച്ച് കിട്ടുകയാണെങ്കില്‍ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് നൗ സമ്മിറ്റ് 2022 ല്‍ സംസാരിക്കുകയായിരുന്നു റിഷബ് ഷെട്ടി.
എനിക്ക് കന്നഡ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. കാരണം നടന്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ എത്താന്‍ വേദിയായത് കന്നഡയാണ്. കാന്താരയുടെ വിജയത്തിന് കാരണം കന്നഡ ഇന്‍ഡസ്ട്രിയും അവിടെയുള്ള ആളുകളുമാണ്. അവര്‍ കാരണമാണ് ഞാന്‍ ഇവിടെയുള്ളത്. അതുകൊണ്ട് കന്നഡ സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ റീച്ച് കിട്ടിയാല്‍ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാം. ഭാഷകള്‍ ഇനി ഒരു തടസ്സമല്ല. കന്നഡ ഇത് എന്റെ കര്‍മ്മഭൂമിയാണ്’, റിഷഭ് ഷെട്ടി വ്യക്തമാക്കി.
കാന്താര രണ്ടാം ഭാഗത്തേക്കുറിച്ച് ചേദിച്ചപ്പോള്‍ താരം ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. കാന്താരയുമായി ബന്ധപ്പെട്ട ജോലികള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് നടന് പറഞ്ഞു. കാന്താരയുടെ ജോലികള്‍ തീരാതെ രണ്ടാം ഭാഗത്തേക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും നടന് വ്യക്തമാക്കി. കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്നല്ലാതെ ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമോയെന്ന ബോളിവുഡ് നടന് അനുപം ഖേറിന്റെ ചോദ്യത്തിന് പ്രവര്‍ത്തിക്കുമെന്നും റിഷബ് മറുപടി നല്കി.
