Malayalam Breaking News
കോടീശ്വരനെ വിവാഹം ചെയ്തിട്ട് കാര്യമില്ല ; അയാളിൽ നിന്നും ലഭിക്കേണ്ട ചില കാര്യങ്ങളുണ്ട് ! – അന്ന് റിമി ടോമി പറഞ്ഞത് ..
കോടീശ്വരനെ വിവാഹം ചെയ്തിട്ട് കാര്യമില്ല ; അയാളിൽ നിന്നും ലഭിക്കേണ്ട ചില കാര്യങ്ങളുണ്ട് ! – അന്ന് റിമി ടോമി പറഞ്ഞത് ..
By
വിവാഹമോചനം വാർത്ത ആയതോടെ റിമി ടോമിയുടെ ഓരോ വാക്കുകളും വാർത്ത ആകുകയാണ്. ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലൂടെ റിമി പറഞ്ഞ വിവാഹ ജീവിതത്തെ കുറിച്ചുള്ള വാക്കുകൾ സജീവമാകുകയാണ്.
കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നു ആണ് ഒരിക്കൽ റിമി ടോമി പറഞ്ഞത് . മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു റിമി ടോമിയുടെ പരാമർശം. ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോഴാണ് റിമി ഇങ്ങനെ പറഞ്ഞത്.
റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കെട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും. വിജിക്കു വരുന്ന വ്യക്തി അങ്ങനെ ഒരാളാണെന്നു അറിഞ്ഞതിൽ സന്തോഷമുണ്ട്.’
ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു വൈക്കം വിജയലക്ഷ്മി. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെതാണ് റോയ്സ് . അതുകൊണ്ടു തന്നെ റിമിയുടെ ഈ വാക്കുകൾ ഇപ്പോൾ ചർച്ചയാകുകയാണ്. സമ്പത്ത് ഉണ്ടായിട്ടും ആഗ്രഹിച്ചത് പോലെ റിമിക്ക് ജീവിതം ലഭിച്ചില്ല എന്നതും ഈ വാക്കുകളിൽ ധ്വനിക്കുന്നുണ്ട്.
rimi tomy’s words about marriage life
