Connect with us

ഇന്ന് മുതൽ അന്യസംസ്ഥാനങ്ങളിലേക്കും ഉയരെ !!!

Malayalam Breaking News

ഇന്ന് മുതൽ അന്യസംസ്ഥാനങ്ങളിലേക്കും ഉയരെ !!!

ഇന്ന് മുതൽ അന്യസംസ്ഥാനങ്ങളിലേക്കും ഉയരെ !!!

മനു അശോകൻ സംവിധാനം നിർവഹിച്ച് പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ ഒരുപാട് നേടിയ ചിത്രം ഇന്ന് മുതല്‍ കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നു .

ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെൺകുട്ടിയെയാണ് സിനിമയിൽ പാർവതിഎത്തുന്നത്. അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.

uyare release outside kerala from today

More in Malayalam Breaking News

Trending

Recent

To Top