Actress
പരിക്കുപറ്റി, ഇത്രയും നാൾ അനുഭവിച്ചു, ഒരുപാട് വേദനിച്ചു പിന്നാലെ 41-ാം വയസിൽ ആ കടുത്ത നീക്കത്തിൽ റിമി ടോമി
പരിക്കുപറ്റി, ഇത്രയും നാൾ അനുഭവിച്ചു, ഒരുപാട് വേദനിച്ചു പിന്നാലെ 41-ാം വയസിൽ ആ കടുത്ത നീക്കത്തിൽ റിമി ടോമി
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാന്‍ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാന്‍സുകളിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികള്‍ക്കേറെ ഇഷ്ടവുമാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് റിമി. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ റിമി പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.
ലോക്ഡൗൺ സമയത്താണ് തന്റെ ആരോഗ്യ കാര്യങ്ങളിൽ റിമി ടോമി കൂടുതൽ ശ്രദ്ധ നൽകിയത്. ഇപ്പോൾ റിമി ഫിറ്റ്നെസിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. റിമിയുടെ ട്രാൻസ്ഫൊർമേഷൻ പലർക്കും പ്രചോദനമായിട്ടുണ്ട്. വർക്കൗട്ടിനൊപ്പം കർശന ഡയറ്റിംഗുമുള്ളയാളാണ് റിമി ടോമി. കുറച്ച് കാലമായി വർക്കൗട്ടുകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു റിമി ടോമി. വീണ്ടും ഫിറ്റ്നെസിലേക്ക് ശ്രദ്ധ കൊടുക്കാനൊരുങ്ങുന്ന റിമി തന്റെ പുതിയെ ട്രെയിനർക്കൊപ്പം പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ ഫിറ്റ്നെസ് ഏകദേശം ആറ് വർഷം മുമ്പാണ് തുടങ്ങിയത്. ദെെനം ദിന ജീവിതത്തിൽ എന്നെ ആവേശഭരിതയാക്കുന്ന കാര്യം ഇതാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. 2019 ലാണ് എന്റെ ഫിറ്റ്നെസ് യാത്ര ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ ശാരീരികമായി എന്നിൽ വലിയ മാറ്റങ്ങൾ കാണാൻ തുടങ്ങി. പൂർണ ഹൃദയത്തോടെ ഒരു യാത്ര ആരംഭിക്കുമ്പോൾ നിങ്ങൾക്ക് ഫലങ്ങൾ കാണാൻ കഴിയും.
എല്ലാ ദിവസവും സ്വയം കൂടുതൽ മുന്നോട്ട് കൊണ്ട് പോകാനുള്ള കഴിവും ശ്രദ്ധയോടെയുള്ള ഭക്ഷണവും മാറ്റങ്ങൾക്ക് കാരണമായി. അടുത്തിടെ എനിക്ക് തുടരെ പരിക്കുകൾ പറ്റുന്നത് വരെ സുഗമമായിരുന്നു. ഒരുപക്ഷെ കഠിനമായ ഘട്ടമായിരിക്കാം. എല്ലാത്തിലുമുപരി ജീവിതം ഒരു റോളർ കോസ്റ്റർ ആണ്. നിങ്ങൾ പൂർണമായും മുഴുകിയിരിക്കുമ്പോൾ പരിക്ക് പറ്റുന്നത് ഗെയിമിന്റെ ഭാഗമാണ്. എന്നിരുന്നാലും ശ്രദ്ധയോടെ ഭക്ഷണം കഴിച്ചു. ഒരു താഴ്ചയുള്ള ഘട്ടത്തിലൂടെ കടന്ന് പോയ ശേഷം റീ സ്റ്റാർട്ട് ചെയ്യാൻ ഞാൻ തയ്യാറാണ്.
വിട്ടുകളയൽ എന്റെ ഡിക്ഷ്നറിയിലില്ല. ഇത്തവണ തിരിച്ചടികളെ മറികടക്കാൻ ശ്രമിക്കുകയാണ്. ഉയിർത്തെഴുന്നേൽക്കാനുള്ള സമയമാണിത്. അകത്തും പുറത്തും ശക്തയാകാനുള്ള സമയം. ഹെൽത്ത് ആന്റ് ഫിറ്റ്നെസിൽ പുതിയൊരു അധ്യായത്തിലേക്ക് ഞാൻ കടക്കുകയാണ്. യഷ്മീൻ ചൗഹാനൊപ്പം ഈ ജേർണി ആരംഭിക്കുന്നതിൽ ഞാൻ ആവേശഭരിതയാണ്. ഫിറ്റ്നെസ് കോച്ചിംഗിൽ 28 വർഷത്തെ അനുഭവ സമ്പത്ത് തന്റെ ട്രെയിനർക്കുണ്ടെന്ന് റിമി ടോമി പറയുന്നു.
