Malayalam Breaking News
എന്റെ ജീവിതത്തിലെ വഴിത്തിരിവായ ഗാനത്തിന് ദിലീപേട്ടന് നന്ദി – റിമി ടോമി
എന്റെ ജീവിതത്തിലെ വഴിത്തിരിവായ ഗാനത്തിന് ദിലീപേട്ടന് നന്ദി – റിമി ടോമി
By
എന്റെ ജീവിതത്തിലെ വഴിത്തിരിവായ ഗാനത്തിന് ദിലീപേട്ടന് നന്ദി – റിമി ടോമി
ഗായികയും അഭിനേത്രിയും അവതാരകയുമൊക്കെയായി തിളങ്ങുകയാണ് റിമി ടോമി . റിമിയുടെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമാണ് മീശമാധവൻ. മീശമാധവന്‍ എന്ന ചിത്രത്തിലൂടെ ലാല്‍ജോസ് ഒരു സൂപ്പര്‍ ഹിറ്റ് സിനിമ മാത്രമല്ല മലയാളികള്‍ക്ക് സമ്മാനിച്ചത് റിമി ടോമി എന്ന ഗായികയെ കൂടിയാണ്. ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു .
ചിത്രമിറങ്ങി പതിനാറ് വര്‍ഷം പിന്നിടുമ്പോള്‍ അണിയറപ്രവര്‍ത്തകരോട് നന്ദി പറയുകയാണ് റിമി.
തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായ ചിത്രമാണ് മീശമാധവനെന്നും ഇതിനു ദിലീപ്, നാദിര്‍ഷ, ലാല്‍ജോസ്, വിദ്യാസാഗര്‍ എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും റിമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മീശമാധവന്‍ എന്ന ചിത്രം എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായ ചിത്രം ആണ്.
ഒരു സിനിമയില്‍ പാടുക എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലും ഇല്ല 16 വര്‍ഷം മുന്‍പ് ഇങ്ങനെ ഒരു അവസരം എനിക്ക് ഒരുക്കിത്തന്ന എന്റെ ഗുരുതുല്യരായ നാദിര്‍ഷിക്ക ലാല്‍ ജോസ് സര്‍ വിദ്യാജി ദിലീപേട്ടന്‍ എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
rimi tomy about dileep
