Social Media
പൊട്ടിക്കരഞ്ഞ് റിമി ടോമി! പിന്തുണയുമായി ആരാധകര്‍!
പൊട്ടിക്കരഞ്ഞ് റിമി ടോമി! പിന്തുണയുമായി ആരാധകര്‍!
ലോക് ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് റിമി ടോമി. ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം ഇടയ്ക്ക് അഭിനേതാവായും തിളങ്ങിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് ടിക്ക് ടോക്കിലാണ് റിമി സജീവമായത്
പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ റിമിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും എത്തിയിരിക്കുകയാണ്. ചിരിച്ചും കളിച്ചും നടക്കുന്ന റിമിയെ അല്ല പൊട്ടിക്കരയുന്ന റിമിയെയാണ് കാണാൻ കഴിയുന്നത്
ടിക്ക് ടോക്കില്‍ ഹിറ്റ് ചിത്രങ്ങളിലെ സീനുകള്‍ അനുകരിച്ചാണ് എത്തിയത്. ഒരു തമിഴ് സിനിമയിലെ രംഗമാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതിനൊപ്പം ആദ്യമായിട്ടാണ് ടിക്ക് ടോക്കില്‍ ഡ്യൂയറ്റ് ചെയ്തതെന്നും റിമി കുറിച്ചിരുന്നു. ഉപ്പും മുളകിലെ നിഷ സാരംഗിന്റെ… ശാരീരിക ബുദ്ധിമുട്ട് പോലും വകവെക്കാതെ… “ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന് ആരാണെന്ന് ഒന്നും അറിയില്ല. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു, ഒരു വെറൈറ്റി. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അധിക പേരും നന്നായിട്ടുണ്ടെന്നാണ് റിമിയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
റിമിയുടെ വര്‍ക്കൗട്ട് വീഡിയോകള്‍ നേരത്തെ ഹിറ്റായിരുന്നു. വ്യായാമത്തിലൂടെയും മറ്റും റിമി വരുത്തിയ മെയ്ക്കോവര് ഞെട്ടിക്കുന്നതായിരുന്നു.
ക്വാറന്റൈന് സമയത്ത് കുടുംബത്തോടൊപ്പമാണ് റിമി ഉള്ളത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാന്‍ യൂട്യൂബ് ചാനലും റിമി തുടങ്ങിയിട്ടുണ്ട്.
rimi tomy
