Connect with us

നമ്മൾക്ക് എന്തായാലും ദൈവം ഒരാളെ തരും, ആ ഒരാളെ മനസിലേക് കൊണ്ട് വാ; റിമി ടോമി

Malayalam

നമ്മൾക്ക് എന്തായാലും ദൈവം ഒരാളെ തരും, ആ ഒരാളെ മനസിലേക് കൊണ്ട് വാ; റിമി ടോമി

നമ്മൾക്ക് എന്തായാലും ദൈവം ഒരാളെ തരും, ആ ഒരാളെ മനസിലേക് കൊണ്ട് വാ; റിമി ടോമി

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് റിമി ടോമി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയിൽ പ്രണയഗാനം തന്റെ ആരാധകർക്കായി ഡെഡിക്കേറ്റ് ചെയ്യുന്ന വേളയിൽ ആയിരുന്നു റിമിയുടെ മനസ് തുറന്നുള്ള സംസാരം. പ്രണയം ഇല്ലാത്തവർ ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടോ, എല്ലാവർക്കും പ്രണയം ഉണ്ടെന്നാണ് റിമി പറയുന്നത്. ജീവിതത്തിൽ വരാൻ പോകുന്ന ആളായിരിക്കാം അല്ലെങ്കിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ആളായിരിക്കാം.

അല്ലെങ്കിൽ ഒരു ജന്മം അങ്ങനെ ജീവിച്ചു ജീവിച്ചു ജീവിച്ചു ഇനി വരുന്ന ജന്മങ്ങൾ എല്ലാം ഒരുമിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കാം. നമ്മൾക്ക് എന്തായാലും ദൈവം ഒരാളെ തരും. ആ ഒരാളെ മനസിലേക് കൊണ്ട് വാ. അടുത്തില്ലാത്തവർ മനസിലേക്ക് കൊണ്ട് വന്നാൽ മതി. നമ്മുടെ മനസിലേക്ക് അവരെ കൊണ്ട് വന്നിട്ട് അവരും ഇത് കേൾക്കൂ എന്നാണ് റിമി ടോമി പറയുന്നത്.

പിന്നാലെ ആരാധരകരും കമന്റുകളുമായി എത്തി. പ്രണയത്തെ കുറിച്ച് റിമി എത്ര മനോഹരമായി ആണ് സംസാരിക്കുന്നത്. റിമി ശരിക്കും പ്രണയത്തിലാണോ?, സത്യം തുറന്ന് പറയൂ, സിനിമ മേഖലയിൽ നിന്നൊരാളുമായി റിമി വിവാഹിതയാകുന്നു എന്ന് കേട്ടല്ലോ സത്യമാണോ എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്. നേരത്ത, സിനിമ മേഖലയിൽ നിന്നൊരാളുമായി റിമി വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

വിവാഹവാർത്ത പുറത്തുവന്നതോടെ തനിക്ക് ഫോൺ കോളുകളുടെ ബഹളം ആയിരുന്നു. രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോടു പറയും. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നുമായിരുന്നു റിമി ടോമി പറഞ്ഞിരുന്നത്.

2008 ലായിരുന്നു റിമി ടോമിയുടെ വിവാഹം. ബിസിനസ്‌കാരനായ റോയിസിനെയായിരുന്നു വിവാഹം കഴിച്ചത്. തൃശൂർ ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ ആഡംബരമായാണ് ഈ വിവാഹം നടന്നത്. എന്നാൽ 11 വർഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ഒന്നിച്ച് മുന്നോട്ട് പോവാൻ പറ്റാത്ത സാഹചര്യമായതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

വിവാഹ മോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമാെരു വിവാഹത്തെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും റിമി ടോമി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി പഴയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തൽക്കാലം നിലവിൽ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് റിമിയുടെ നിലപാട്. അതേസമയം റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചു. സോഫ്‌റ്റ്വെയർ എൻജിനീയറായ സോണിയയെയാണ് റോയ്‌സ് വിവാഹം കഴിച്ചത്.

2020 ൽ ആണ് താൻ വീണ്ടും വിവാഹം കഴിച്ച വിവരമാണ് റോയ്‌സ് അറിയിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വച്ച് നടന്ന ചടങ്ങിൽ നിരവധിയാളുകളാണ് ആശംസകൾ നേർന്നെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. അതുകൊണ്ടുതന്നെ ഇവരെ കുറിച്ചുള്ള ചർച്ചകൾ വരുന്നതും പതിവ് കാഴ്ചയാണ്.

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ചിരി എന്ന ക്യാപ്ഷ്യനോടെയാണ് റോയിസ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നത്. ഇരുവരും നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും മിക്കപ്പോഴും റോയിസ് സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഒരിക്കൽ കന്യാ സ്ത്രീ ആകാൻ ആഗ്രഹിച്ച ആളാണ് താനെന്നും റിമി വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി മുൻപൊരിക്കൽ പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹമോചനത്തിന് ശേഷം റിമി തനിച്ചാണ് താമസം.

ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി. റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മാത്രമല്ല ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധിക്കുന്ന റിമി അതിനായുള്ള ശ്രമങ്ങളും തുടരുന്നു. എത്ര തിരക്ക് ഉണ്ടേലും വർക്ക് ഔട്ട് മുടക്കുന്ന കൂട്ടത്തിൽ അല്ല താരം.

അതേസമയം, അടുത്തിടെ റിമി ടോമിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറ‍ഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.
സിനിമയുമായോ സംഗീതവുമായോ യാതൊരു പുലബന്ധവും ഇല്ലാത്ത പാലയിലെ സാധാരണ സംഗീത കുടുംബത്തിൽ നിന്നും സ്വന്തം വഴിവെട്ടി അത്യുന്നങ്ങളിൽ എത്തിയ ഗായികയാണ് റിമി ടോമി. കാണികളെ കൈയ്യിലെടുത്ത് കൈയ്യടി വാങ്ങാനുള്ള റിമിയുടെ കഴിവ് വേറെ തന്നെയാണ്. സ്റ്റേജ് ഷോകളുടെ വിജയത്തിനായി റിമി ടോമിയുടെ സാന്നിധ്യം ഒരു കാലത്ത് അനിവാര്യമായിരുന്നു.

ഏഷ്യാനെറ്റിന്റെ ഒരു ഷോയിൽ അതിഥിയായി വന്ന ഷാരൂഖ് ഖാൻ ആ ഷോയിൽ നൂറ് കണക്കിന് താര സുന്ദരിമാരുണ്ടായിട്ടും തന്റെ കെെക്കുമ്പിളിൽ കോരിയെടുത്തത് റിമി ടോമിയെയാണ്. റിമയെ കോരിയെടുത്ത് മുകളിലേക്ക് ഉയർത്തുമ്പോൾ ഉടൻ വന്നു സ്വതസിദ്ധമായ തമാശ നിറഞ്ഞ ഡയലോഗ്. റോയിസേ പൊയ്ക്കോ ഞാൻ വരുന്നില്ലെന്ന്. ആർപ്പുവിളികളോടെയാണ് ആ ഡയലോഗിനെ പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഈ ഡയലോഗ് അറം പറ്റുമെന്ന് അന്ന് റിമി ഓർത്ത് കാണില്ല. റോയിസും റിമിയും ഇണപിരിയാത്ത സൂപ്പർ ജോഡികളായാണ് എല്ലാവരും കണ്ടത്.

സ്റ്റീഫൻ ദേവസ്യയുമായുള്ള ഒരു ടിവി ഷോയിൽ സ്റ്റീഫൻ ചോദിച്ച ചോദ്യങ്ങൾക്ക് റിമി നൽകിയ ഉത്തരങ്ങളിൽ നിന്നും ചില സൂചനകൾ നമുക്ക് ലഭിച്ചിരുന്നു. ദേഷ്യം വന്നാൽ വിളിക്കുന്ന പേര് എന്താണെന്ന ചോദ്യത്തിന് തെറിയെന്നും സ്നേഹം പ്രക‌ടിപ്പിക്കാൻ റോയിസിന് അറിയില്ലെന്നും റിമി ടോമി വ്യക്തമാക്കുന്നുണ്ട്. അവരുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴവുകളെക്കുറിച്ച് അവരൊന്നും വ്യക്തമാക്കാത്തത് കൊണ്ട് ഞാനതിലേക്കൊന്നും ക‌‌ടക്കുന്നില്ല. ഡിവോഴ്സ് ഒരു തെറ്റും കുറ്റവുമല്ല. ആത്മാഭിമാനം അടിയറവ് വെക്കേണ്ട ഇടങ്ങളിൽ മരണത്തേക്കാൾ മനോഹരമാണത്. റിമി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

ലോകത്ത് മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ റിമിയുടെ പരിപാടി നടത്താൻ ആളുകൾ മത്സരിച്ചിരുന്നു. സിംഗപ്പൂരിൽ മലയാളി അസോസിയേഷന് വേണ്ടി ഞാൻ കോർഡിനേറ്റ് ചെയ്ത ഒരുപരിപാടിയിൽ റിമി പങ്കെടുത്തിരുന്നു. റിമിയുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഹണിമൂൺ ട്രിപ്പ് കൂടിയായിരുന്നു അത്. ഈ പരിപാടിക്ക് ബുക്ക് ചെയ്യാൻ റിമിയുടെ വീട്ടിൽ പോയപ്പോഴാണ് അവരുടെ മാതാപിതാക്കളെ പരിചയപ്പെടുന്നത്.

റിമിയുടെ അമ്മയുടേയും അവരുടേയും സ്വഭാവം ഒരുപോലെയായിരുന്നു. റിമി ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയ പാട്ട് സൂപ്പർ ഹിറ്റായി. മീശമാധവൻ എന്ന സിനിമയ്ക്ക് വേണ്ടി ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം റിമിയും ശങ്കർ മഹാദേവും കൂടിയാണ് ആലപിച്ചത്. അങ്ങനെ പിന്നണി ഗായികയായി തുടക്കം കുറിച്ച റിമി നൂറിലധികം ചിത്രങ്ങളിൽ പാടി. റിമിയുടെ ഉയർച്ചക്ക് പിന്നിൽ അവരുടെ കലാപരമായ കഴിവ് മാത്രമല്ല അവരുടെ സ്വഭാവം കൂടി ഒരു ഘടകമാണ് ആരെയും വിഷമിപ്പിക്കാതെയുള്ള നല്ല പെരുമാറ്റം നല്ല ഇടപെടൽ തമാശ കലർന്ന സംസാരവും മറ്റുള്ളവരോടുള്ള വിനയവും ഇതൊക്കെ റിമിയുടെ സവിശേഷതകളാണ്.

റിമിക്ക് കലാരംഗത്ത് ശത്രുക്കൾ കുറവാണ്. അഥവാ ശത്രുക്കൾ ഉണ്ടെങ്കിൽ തന്നെ സ്ക്രൂ അല്പം മുറുക്കാൻ ഉണ്ട് എന്ന് മാത്രമാണ് പറയുക. ചെറിയ പ്രശ്നത്തിൽ പോലും പെട്ടെന്ന് ഇമോഷണൽ ആകുന്ന ആളാണ് റിമി. ഒരിക്കൽ മദ്രാസിൽ എനിക്ക് വേണ്ടി അവർ പാടാൻ വന്നു. രഘുകുമാറായിരുന്നു സംവിധായകൻ. അദ്ദേഹം നിശ്ചയിച്ച ഗായികയെ മാറ്റിയാണ് ഞാൻ റിമിക്ക് അവസരം നൽകിയത്. പാട്ട് കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ കരയുന്ന റിമിയെ ആണ് കണ്ടത്. കാരണം ചോദിച്ചെങ്കിൽ മറുപടി നൽകിയില്ല.

തിരിച്ച് പോകാനുള്ള ഫ്ലൈറ്റിന്റെ സമയം ആയതിനാൽ പെട്ടെന്ന് യാത്ര പറഞ്ഞ് അവർ ഇറങ്ങി. അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് മ്യൂസിക് ഡയറക്ടർ അവരോട് ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെട്ടെന്ന്. അദ്ദേഹം പറഞ്ഞ ഗായികയെ കൊണ്ട് പാടിക്കാത്ത ദേഷ്യം റിമിയോട് തീർത്തതാണെന്ന് മനസിലായി. അതുപോലെ ഒരു റിയാലിറ്റി ഷോയിൽ ജഡ്ജിയായിരിക്കെ ഇതുപോലെ കരഞ്ഞിറങ്ങേണ്ടി വന്നിട്ടുണ്ട് റിമിയ്ക്ക്.

സീനിയർ ജഡ്ജിനൊപ്പം മാർക്കിട്ടപ്പോൾ അവർക്ക് ഹേർട്ടായതാണ്. അദ്ദേഹം റിമിയെ ആക്ഷേപിച്ചു. പിന്നീട് ഒരു ഗായകൻ അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. അന്ന് അയാളുമായി റിമി വർഷങ്ങളോളം സഹകരിച്ചില്ല. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി സൂക്ഷിച്ചിരുന്നില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

സുഹൃത്തുക്കൾക്ക് എപ്പോഴും തൻരെ ജീവിതത്തിൽ വലിയ പ്രാധാന്യം റിമി കൊടുക്കാറുണ്ട്. റിമിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് വിധു പ്രതാപ്. അടുത്തിടെ റിമിയെ കുറിച്ച് വിധു പ്രതാപ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. റിമി തറയിൽ വീഴുമെന്ന് നമ്മൾ വിചാരിക്കുമ്പോൾ ഫിനിക്‌സ് പക്ഷിയേ പോലെ റിമി ഇരട്ടി ശക്തിയിൽ പറന്നുയരുമെന്ന് വിധു പറയുന്നു.

താൻ റിമിയെ ഒത്തിരി ബഹുമാനിക്കുന്നുണ്ട്. കുടുംബത്തെ വീഴാതെ പിടിച്ചു നിർത്തുന്നത് റിമിയാണെന്നും വളരെ ചെറുപ്പം മുതലേ തനിക്ക് റിമിയെ അറിയാമെന്നും മാസങ്ങളോളം ഷോയുടെ ഭാഗമായി തങ്ങൾ ഒന്നിച്ച് ട്രാവൽ ചെയ്തിട്ടുണ്ടെന്നും തനിക്ക് കൃത്യമായി റിമിയെ അറിയാമെന്നും വിധു പ്രതാപ് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top