Connect with us

അങ്ങനെ നല്ല മരുമകളാകാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതില്‍ വിഷമം ഉണ്ട്; വീണ്ടും വൈറലായി റിമി ടോമിയുടെ വാക്കുകള്‍

Malayalam

അങ്ങനെ നല്ല മരുമകളാകാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതില്‍ വിഷമം ഉണ്ട്; വീണ്ടും വൈറലായി റിമി ടോമിയുടെ വാക്കുകള്‍

അങ്ങനെ നല്ല മരുമകളാകാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതില്‍ വിഷമം ഉണ്ട്; വീണ്ടും വൈറലായി റിമി ടോമിയുടെ വാക്കുകള്‍

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് റിമി. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. 2008 ലായിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുള്ള വിവാഹം. വിവാഹം ജീവിതം മുന്നോട്ട് പോകവെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും 2019 ല്‍ വേര്‍പിരിയുകയും ചെയ്തു.

വിവാഹമോചനം വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടി. റോയ്‌സ് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും റിമി പിന്നീടൊരു വിവാഹത്തിന് ഇതുവരെയും തയ്യാറായിട്ടില്ല. റിമി ടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന് ഒന്നിലേറെ തവണ ഗോസിപ്പുകള്‍ വന്നെങ്കിലും ഇതൊന്നും സത്യമായിരുന്നില്ല. താരം പലപ്പോഴും ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്താറുമുണ്ട്.

റോയ്‌സിനെക്കുറിച്ചും തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും വിവാഹിതയായിരുന്ന കാലത്ത് റിമി ടോമി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. റിങ്കുവിനെയും റോയ്‌സിനെയും കണ്ടാല്‍ എല്ലാവര്‍ക്കും തെറ്റിപ്പോകും. ഒരു വ്യത്യാസമുള്ളത് റോയ്‌സിന് ഉയരമുണ്ട്. റിങ്കുവിനൊപ്പം പോകുമ്പോള്‍ റോയ്‌സെന്ന പോലെയാണ് എല്ലാവരും സംസാരിക്കുക. ചോദിക്കുക പോലുമില്ല. അനിയത്തിയുമായി എനിക്കൊരും സാദൃശ്യവും ഇല്ല. സ്വഭാവത്തിലും അങ്ങനെയാണ്.

ഈയടുത്താണ് ഞാനും ഭര്‍ത്താവും മാറി താമസിച്ചത്. ഇപ്പോഴാണ് ശരിക്കും ഒരു കുടുംബിനിയായത്. റോയ്‌സുണ്ടായിരുന്നെങ്കില്‍ എന്റെ കൈപ്പുണ്യത്തിന്റെ കാര്യം പറഞ്ഞേനെ. സാധാരണ ബഹളം വെച്ച് നടക്കുന്നത് കൊണ്ട് ഒന്നും ഉണ്ടാക്കാന്‍ അറിയില്ലെന്ന് വിചാരിക്കും. പക്ഷെ കഴിച്ചവര്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അവരെക്കൊണ്ട് പറയിപ്പിച്ചേനെയെന്നും റിമി ടോമി അന്ന് തമാശയോടെ പറഞ്ഞു.

പുള്ളിയുടെ വീട്ടില്‍ മൂന്ന് ആണ്‍മക്കളാണ്. റോയ്‌സ് മൂത്തയാളും രണ്ട് അനിയന്‍മാരും. അവിടെ ആദ്യമായാണ് ഒരു ചേട്ടത്തിയമ്മ ചെല്ലുന്നത്. ചേട്ടത്തിയമ്മയെ അവര്‍ക്ക് കാണാന്‍ കിട്ടാത്തത് കൊണ്ട് രണ്ടാമത്തെയാള്‍ ഉടനെ കല്യാണം കഴിക്കാന്‍ നോക്കുകയാണ്. അങ്ങനെയെങ്കിലും ആ വീട്ടില്‍ ഒരു പെണ്‍കുട്ടി ഓടി നടക്കട്ടെയെന്ന് അച്ഛനും അമ്മയും വിചാരിക്കുന്നുണ്ടാവും. എനിക്കെപ്പോഴും അവിടെ നില്‍ക്കാന്‍ പറ്റില്ലല്ലോ. ഏതൊരു കാര്യത്തിനും ഒപ്പം നില്‍ക്കുന്ന നല്ല മരുമകളെ ഏതൊരു അമ്മായിയമ്മയും ആഗ്രഹിക്കും.

അങ്ങനെയൊരു നല്ല മരുമകളാകാന്‍ എനിക്ക് സാധിച്ചിട്ടില്ല. അതില്‍ വിഷമം ഉണ്ടെന്ന് റിമി ടോമി അന്ന് തുറന്ന് പറഞ്ഞു. പരിപാടിയില്‍ റിമി ടോമിയുടെ അമ്മ റാണിയും എത്തിയിരുന്നു. കുട്ടിക്കാലത്ത് റിമി ടോമിയെ പാട്ട് പാടിച്ചതിനെക്കുറിച്ച് അമ്മ സംസാരിച്ചു. കൊച്ചിന് അന്ന് മൂന്ന് വയസാണ്. എല്‍കെജിയില്‍ പാട്ട് പാടിക്കണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹം. ഏത് പാട്ടാണ് കൊച്ചിനെ ഒന്ന് പഠിപ്പിക്കുകയെന്നോര്‍ത്ത് ഇരിക്കുമ്പോള്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലെ കണ്ണാംതുമ്പി എന്ന പാട്ട് വന്നു.

ഇത് കൊച്ചിനെ പഠിപ്പിച്ചാല്‍ മതിയെന്ന് റിമിയുടെ പപ്പയും പറഞ്ഞു. അപ്പുറത്തെ വീട്ടില്‍ ചെന്ന് ടേപ്പ് റെക്കോര്‍ഡറില്‍ പാട്ട് റെക്കോഡ് ചെയ്ത് അതില്‍ നിന്ന് റിമിയെ ടോമിയെ പാട്ട് പഠിപ്പിക്കുകയായിരുന്നെന്ന് റാണി ഓര്‍ത്തു. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. റിമി വീണ്ടും വിവാഹം കഴിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അടുത്തിടെ വെളുത്ത ലോങ് ഗൗണില്‍ അതിസുന്ദരിയായി എത്തിയ റിമിയുടെ വീഡിയോ കണ്ടായിരുന്നു പരലരും വിവാഹമാണെന്ന് തെറ്റിദ്ധരിച്ചതും ഗോസിപ്പുകള്‍ ഉയര്‍ന്നതും. വരന്‍ സിനിമാ മേഖലയില്‍ നിന്നുമായിരുന്നുവെന്നാണ് പ്രചരിച്ചിരുന്നത്. അതൊരു പ്രമുഖ നടനാണെന്നായിരുന്നു വാര്‍ത്തകള്‍. ഇത് വ്യാപകമായി പ്രചരിച്ചതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top