ഞാൻ അവളെ എത്രയോ തവണ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട്; രേവതിയെ കുറിച്ച് സുഹാസിനി പറയുന്നു..
ഒരുകാലത്ത് മലയാളസിനിമയിലെ മിന്നും നായികമാരായിരുന്നു സുഹാസിനിയും രേവതിയും. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ പങ്ക് വച്ചിരിക്കുകയാണ് നടി സുഹാസിനി. ഒരുപാട് പ്രചോദനവും സ്നേഹവുമാണ് നീയെനിക്ക് എന്നാണ് രേവതിയെക്കുറിച്ച് സുഹാസിനി പറഞ്ഞത്. വളരെ അപൂര്‍വ്വമായേ ഞങ്ങള്‍ സംസാരിക്കാറൂളളുവെന്നും നടി പറയുന്നു. ഒരുപാട് നല്ല കാര്യങ്ങളിലും വിഷമഘട്ടങ്ങളിലൂടെയും ഒന്നിച്ച് കടന്നുപോയവരാണ് ഞങ്ങള്‍. എത്രയോ തവണ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട്. ഒരുപാട് പ്രചോദനവും സ്നേഹവുമാണ് നീയെനിക്ക്. എന്നും പിന്തുണ നല്കുന്ന ചങ്ങാതി. നീയാരായി ഇരിക്കുന്നുവോ അതില്‍ സന്തോഷം. സുഹാസിനി ലൈവില്‍ പറഞ്ഞു. സുഹാസിനിക്ക് മറുപടിയുമായി രേവതിയും ലൈവില്‍ എത്തിയിരുന്നു. വളരെ അപൂര്‍വ്വമായി സംസാരിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍ എന്നാണ് രേവതിയും കൂട്ടുകാരിയെക്കുറിച്ച് പറയുന്നത്. എപ്പോഴും ഹായ് ഹലോ ബന്ധമില്ല. അപൂര്‍വ്വമായേ വിളിക്കാറൂളളൂ. എന്നാല്‍ എപ്പോള്‍ സംസാരിക്കണമെന്ന് തോന്നിയാലും നീയവിടെ ഉണ്ടാവാറുണ്ട് സുഹാസിനി. ജീവിതത്തില്‍ എന്തെങ്കിലും ആശയകുഴപ്പങ്ങളുണ്ടാവുമ്പോള് പങ്കുവെക്കേണ്ട ഫീലിംഗ്സ് വരുമ്പോഴെല്ലാം വിളിക്കും. വര്‍ഷങ്ങളായി അതങ്ങനെയാണ്. രേവതി പറഞ്ഞു. .
വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരങ്ങളാണ് സുഹാസിനിയും രേവതിയും. അഭിനയത്തിന് പുറമെ സുഹാസിനിയുടെ ആദ്യ സംവിധാന സംരംഭമായ പെണ് എന്ന തമിഴ് ടെലിസീരിസില് രേവതിയും അഭിനയിച്ചിരുന്നു. സിനിമയില്‍ തിരക്കഥാകൃത്തായും സുഹാസിനി തിളങ്ങിയിരുന്നു. ഭര്‍ത്താവ് മണിരത്നത്തിന്റെ ചിത്രങ്ങള്‍ക്കാണ് നടി കഥയെഴുതാറുളളത്. രേവതിക്ക് പുറമെ സുഹാസിനിയും മലയാളത്തില്‍ സജീവമായിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് നടി എത്താറുളളത്.
തമിഴിലും മലയാളത്തിലുമാണ് രേവതി കൂടുതല്‍ സജീവമായിരുന്നത്. കൂടാതെ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും നടി അഭിനയിച്ചിരുന്നു. ഒട്ടെറേ ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചിരുന്നു താരം. നാല് സിനിമകളാണ് രേവതി തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. മലയാളത്തില്‍ ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസിലാണ് രേവതി ഒടുവില്‍ അഭിനയിച്ചിരുന്നത്.
revathy
