Connect with us

ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!!

serial

ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!!

ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!!

തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്.

സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ ഗോമതി പ്രിയയും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. തമിഴകത്ത് നിന്നുമെത്തി മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു ഗോമതി പ്രിയ.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു ഗോമതി പ്രിയ. സച്ചിയും രേവതിയും ഞങ്ങളുടെ ഇഷ്ട ജോഡികളാണെന്നാണ് ആരാധകരും പറഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഗോമതിയുടെ പിന്മാറ്റം. പരമ്പരയിൽ നിന്നും പ്രിയ പിൻമാറിയതിനെ പിന്നാലെ പകരക്കാരിയായി എത്തിയത് റെബേക്ക സന്തോഷമായിരുന്നു.

ഇപ്പോഴിതാ ഗോമതിപ്രിയയുടെ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ക്രിസ്ത്യൻ വെഡിങ് ലുക്കിൽ വധുവായി ഒരുങ്ങിയ ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്.

ഗുഡ് ന്യൂസ് എന്ന ഹാഷ്ടാഗോട് കൂടിയാണ് നടി ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ #bride #goodnews #weddingrings #soon #blessings #rightperson #truelove #family #chirstianbride#wedding #dreamcomestrue എന്ന് തുടങ്ങിയ ഹാഷ് ടാഗുകളും നടി പങ്കുവെച്ചിട്ടുണ്ട്.

ഗോമതി പ്രിയയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളറിയിച്ച്‌ എത്തിയിരിക്കുന്നത്. ചിലർ ഇത് റിയൽ വിവാഹമാണോ, അതോ ഫോട്ടോഷൂടാണോ എന്ന് പറഞ്ഞെത്തിയവരുമുണ്ട്.

അതിന് മറുപടിയായി ഫോട്ടോഷൂട്ടല്ല, ആ വിശേഷം ഉടൻ എത്തുമെന്നും മറുപടികൾ വന്നിട്ടുണ്ട്. ഇതോടെയാണ് ഗോമതിപ്രിയ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ആരാധകർ ഉറപ്പിച്ചത്.

മധുര സ്വദേശിനിയായ ഗോമതിപ്രിയ ചെമ്പനീർപൂവ് പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. തമിഴ് പരമ്പരയുടെ മലയാളം റീമേക്കിലും വേഷമിടാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടയായിരുന്നു ഗോമതി.

എടുത്തുപറയാനും മാത്രം സിനിമ സീരിയല്‍ ബന്ധങ്ങളൊന്നുമില്ലായിരുന്നു ഗോമതിക്ക്. അഭിനേത്രിയാവുക എന്ന ആഗ്രഹം സഫലീകരിക്കാനായി കഠിന പ്രയത്‌നങ്ങളായിരുന്നു ഗോമതി നടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ കരിയറിനെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു.

മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയപ്പോള്‍ ഇത് കഠിനാധ്വാനത്തിന്റെ റിസല്‍ട്ടാണെന്നായിരുന്നു ഗോമതി പറഞ്ഞത്. എന്നെ സംബന്ധിച്ച് സ്വപ്‌നനിമിഷം എന്നും വിശേഷിപ്പിക്കാം. ആളുകള്‍ സ്വീകരിക്കുമോയെന്നുള്ള ആശങ്ക തുടക്കത്തിലേ മനസിലുണ്ടായിരുന്നു. എന്നെ പിന്തുണച്ച് കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നുവെന്നായിരുന്നു അന്ന് ഗോമതി കുറിച്ചത്.

അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് താരം. 1993 ഫെബ്രുവരി 8 ന് തമിഴ്‌നാട് മധുരക്കടുത്ത് ആരപ്പാളയം എന്ന സ്ഥലത്താണ് ഗോമതിപ്രിയ ജനിച്ചത്. 29 കാരിയായ നടിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച പ്രക്ഷപ്രതികരണം നേടിയെടുക്കാൻ കഴിഞ്ഞ പരമ്പര കൂടിയായിരുന്നു ചെമ്പനീർ പൂവ്.

നിറത്തെയും സൗന്ദര്യത്തേക്കാളും ഉപരി ഗോമതിപ്രിയ എന്ന നടിയുടെ അഭിനയവും കഴിവും തന്നെയാണ് രേവതി എന്ന വേഷത്തിന് മിനിസ്‌ക്രീനിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കാൻ കാരണം. ആര് കണ്ടാലും സാധാരണക്കാരിയായി തോന്നിക്കുന്ന രേവതിയെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

2018 ൽ കളേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഓവിയ എന്ന പരമ്പരയിലൂടെയാണ് നായികയായിട്ടായിരുന്നു പ്രിയയുടെ അരങ്ങേറ്റം. തുടർന്ന് 2020 ൽ വേലയ്ക്കാരൻ എന്ന സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ട് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. അതേവർഷം തന്നെ തെലുങ്ക് സീരിയലായ ഹിറ്റ്ലർ ഗാരി പെല്ലാം എന്ന സീരിയലിലും അഭിനയിച്ചു. ശേഷമാണ് ചെമ്പനീർ പൂവിലെ രേവതിയായി എത്തിയത്.

More in serial

Trending

Recent

To Top