News
സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും; കലാഭവന്‍ മണി ആരാധകന്‍ ‘രേവന്ദ്’
സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും; കലാഭവന്‍ മണി ആരാധകന്‍ ‘രേവന്ദ്’
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് കരുവന്നൂരില്‍ നിന്ന് തൃശൂരിലേയ്ക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. സുരേഷ് ഗോപിയ്ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെയാണ് കേസ് എടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തത്.
കേസ് എടുത്ത പശ്ചാത്തലത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓട്ടോെ്രെഡവറായ രേവന്ദ് ബാബു. കലാഭവന്‍ മണിയുടെ വലിയ ആരാധകനെന്ന നിലയിലാണ് രേവന്ദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ സഹായംകൊണ്ട് ജീവിതം കെട്ടിപ്പെടുത്തവരില്‍ ഒരാളുകൂടിയാണ് ഇദ്ദേഹം. മരിക്കുന്നത് വരെ പറ്റുന്നത് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്‌സിങ് പഠിപ്പിക്കാന്‍ പണം തന്നതും മണിച്ചേട്ടനാണ്. വീട്ടിലേക്ക് കറന്റ് കിട്ടാന്‍ കാരണവും മണിച്ചേട്ടനാണ്. ഞാന്‍ കഷ്ടപ്പെടുന്നത് കണ്ട് മണിച്ചേട്ടന്‍ എനിക്കൊരു ഓട്ടോറിക്ഷ വാങ്ങിത്തന്നിരുന്നുവെന്നും രേവന്ദ് മുമ്പ് പറഞ്ഞിരുന്നു.
ആലുവ സംഭവത്തിലുടെയും അരിക്കൊമ്പന് വേണ്ടിയിറങ്ങിയും രേവന്ദ് വൈറലായിരുന്നു. കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും എന്നാണ് രേവന്ദ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രേവന്ദ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ ജാമ്യത്തിലെടുക്കും. സുരേഷ് ഗോപിച്ചേട്ടന്‍ നിരപരാധിയാണെന്നും രേവന്ദി പറയുന്നു. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. മനുഷ്യന്മാരുടെ കൂടെയാണ് ഞാന്‍ എപ്പോഴും. എന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടി. എന്റെ മതം മനുഷ്യവര്‍ഗ്ഗം. എന്റെ ജാതി മനുഷ്യജാതി എന്നാണ് രേവന്ദ് കുറിച്ചത്.
