വെള്ളത്താൽ ചുറ്റപ്പെട്ട് പ്രസവ വേദന കടിച്ചമർത്തി നിന്നപ്പോൾ രക്ഷകരായ നാവിക സേനക്ക് വ്യത്യസ്തമായി നന്ദി അറിയിച്ച് കുടുംബം ..
കേരളത്തിൽ ഈ ഒരാഴ്ച കണ്ട പ്രളയ ദുരിതം പതിയെ വിടവാങ്ങുകയാണ്. പല സംഭവങ്ങൾക്കും കേരളം സാക്ഷിയായി. പലരുടെയും മരണവും പലരുടെയും രക്ഷയും കണ്ടു. അതിലൊന്നാണ് ഗർഭിണിയായ യുവതിയെ പ്രസവ വേദനയെ തുടർന്ന് നാവിക സേന അതി സാഹസികമായി രക്ഷപെടുത്തിയത്.
നെഞ്ചിടിപ്പോടെ മാത്രം കേരളം കണ്ട ഒരു കാഴ്ചയായിരുന്നു അത്. രക്ഷപ്പെടുത്തി നാവികസേന ആശുപത്രിയിലെത്തിച്ച സ്ത്രീ അവിടെ വച്ച് പ്രസവിക്കുകയും ചെയ്തു. പ്രളയത്തിന്റെ മകനെന്നാണ് ഇപ്പോള്‍ ആ കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.
ദുരിതപൂര്‍ണ്ണമായ ആ സമയത്ത് രക്ഷയായി വന്ന നാവിക സേനക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് സ്ത്രീയുടെ കുടുംബം. ആ നന്ദി രേഖപ്പെടുത്തലിന് ഒരു പ്രത്യേകതയുണ്ട്.
ഗര്‍ഭിണിയും കുടുംബവും രക്ഷാപ്രവര്‍ത്തകരെ കാത്ത് നിന്നിരുന്ന കെട്ടിടത്തിന്റെ ടറസില്‍ ‘താങ്ക്‌സ്’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയാണ് തങ്ങളുടെ നന്ദി അവര്‍ രേഖപ്പെടുത്തിയത്. ആകാശത്തിലൂടെ പോവുന്ന നാവികസേനയുടെ രക്ഷാപ്രവര്‍ത്തകര്‍ കാണുന്നതിന് വേണ്ടിയാണ് ആകാശത്ത് ഇത്തരത്തില്‍ എഴുതിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...