ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.?
By
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലെെം ലെെറ്റിൽ നിറസാന്നിധ്യമായതോടെയാണ് രേണു സുധിയെ തേടി വിവാദങ്ങളും വന്ന് തുടങ്ങിയത്.
തൊഴിലില്ലാത്ത രേണു രണ്ട് മക്കളെ ഭർത്താവില്ലാതെ എങ്ങനെ പോറ്റുമെന്നതായിരുന്നു ആളുകളുടെ ആശങ്ക. മാത്രമല്ല ആ സമയത്ത് വാടക വീട്ടിലുമായിരുന്നു താമസം. അങ്ങനെയാണ് സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന വീട് നിർമ്മിച്ച് നൽകുന്നത്. ഉപജീവനമാർഗമായി രേണുവിപ്പോൾ അഭിനയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
അഭിനയം തന്നെയാണ് രേണു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ജനപിന്തുണ ഉണ്ടായിരുന്നുവെങ്കിലും ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ച് തുടങ്ങിയതോടെയും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തുടങ്ങിയതോടെയും രേണുവിനെതിരെ വിമർശനം വന്ന് തുടങ്ങി.
മ്യൂസിക്ക് വീഡിയോ, ഷോട്ട് ഫിലിം, സിനിമ എന്നിവയിലാണ് രേണു സജീവം. അടുത്തിടെയായി രേണുവിന്റെ പഴയകാല ജീവിതം വലിയ രീതിയിൽ ചർച്ചയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കിച്ചു തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. സുധിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും രേണു അലക്ഷ്യമായി വെച്ചിരിക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്.
ഇപ്പോഴിതാ ഈ വീഡിയോയെ കുറിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ വിവി പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. കിച്ചു മനപൂർവ്വമാണ് ഇങ്ങനൊരു വീഡിയോ പങ്കുവെച്ചതെന്നാണ് വിവി പറയുന്നത്.
തന്റെ അവസ്ഥ എന്താണെന്ന് പ്രേക്ഷകരോട് അവൻ പറയാതെ പറയുകയാണെന്നും വിവി പറഞ്ഞു. കിച്ചുവിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്. കിച്ചുവിന് ആ വീട്ടിൽ യാതൊരു റോളുമില്ലെന്നാണ് അവൻ ആ വീട്ടിലേക്ക് കയറി ചെല്ലുന്ന വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്.
കിച്ചു ഒരു അതിഥിയെപോലെയാണ് ചെന്ന് കേറുന്നത്. ശരിക്കും പറഞ്ഞാൽ ഈ വീഡിയോ മനപൂർവ്വം കിച്ചു യുട്യൂബിൽ ഇട്ടതായാണ് തോന്നിയത്. ഇതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് അവൻ നമ്മളെ അറിയിച്ചതായിട്ടാണ് എനിക്ക് ആ വീഡിയോ കണ്ടപ്പോൾ തോന്നിയത്. സാമാന്യ ബോധമുള്ളവർക്ക് അങ്ങനെയെ ആ വീഡിയോ കണ്ടാൽ തോന്നുകയുള്ളൂ എന്നും വിവി പറഞ്ഞു.
അതുപോലെ കൊല്ലം സുധിയെന്ന കലാകാരന് കിട്ടിയ അംഗീകാരങ്ങൾ കട്ടിലിന് അടിയിലാണ് ഇട്ടിരിക്കുന്നത്. അതിലൂടെ തന്നെ നമുക്ക് മനസിലാക്കിക്കൂടെ ഇവർക്ക് എത്രത്തോളം ബോധമുണ്ടെന്നും വിവി പറഞ്ഞു. അതുപോലെ പുള്ളിക്കാരിക്ക് കിട്ടിയ ട്രോഫികൾ സ്വീകരണ മുറിയിൽ നിരത്തി വെച്ചിട്ടുമുണ്ട്.
സുധി മരിച്ച സമയത്ത് വാടക വീട്ടിലെ മേശയിൽ സുധിക്ക് കിട്ടിയ അംഗീകാരങ്ങൾ നിരത്തി വെച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ഥാനം കട്ടിലിന് അടിയിലാണ്. അത് കാണുമ്പോൾ തന്നെ കഷ്ട്ടം തോന്നുന്നു.
രേണു ജീവിക്കുന്നത് സുധിയുടെ ഐഡന്റിറ്റിയിലാണ്. ആ മനുഷ്യനെ വിറ്റാണ് റീച്ചുണ്ടാക്കുന്നതെന്നുമുള്ള കാര്യം രേണു മനസിലാക്കണം. അതുകൊണ്ട് ഇത്തിരി എങ്കിലും ബഹുമാനം ആ മനുഷ്യനോട് കാണിക്കണം എന്നും വിവി പറഞ്ഞു.
എന്റെ ചേട്ടൻ എട്ട് വർഷം മുമ്പാണ് മരിച്ചത്. ഇന്നും ചേട്ടൻ ഉപയോഗിച്ച സാധനങ്ങൾ ഞങ്ങൾ അതുപോലെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്. സുധിയുടെ ഫോട്ടോകൾ പോലും അലമാരയ്ക്ക് മുകളിലാണ് വെച്ചിരിക്കുന്നത്. സുധിയുടെ പല സാധനങ്ങളുടേയും അവസ്ഥ ഇത് തന്നെയാണ്.
അതുപോലെ തന്നെയാണ് വീടിന്റെ അവസ്ഥയും. കിച്ചുവിന് ആ വീട്ടിൽ പോയി ഒരു ദിവസം നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കണ്ടാൽ തന്നെ അറിയാം. രേണുവിന്റെ സകലമാന ബന്ധുക്കളും അവിടെയുണ്ട്. ആ വീടുമായി കിച്ചുവിന് യാതൊരു ബന്ധവും ഇപ്പോഴില്ലെന്നത് പരമാർത്ഥമാണെന്നും വിവി വീഡിയോയിൽ പറഞ്ഞു.
അതേസമയം വീഡിയോയ്ക്ക് എതിരെ പ്രതികരണവുമായി രേണുവും രംഗത്തെത്തിയിരുന്നു. പുരസ്കാരങ്ങൾ സൂക്ഷിക്കാൻ കഴിയാതെ ഉപേക്ഷിച്ചതല്ല എന്നും മകൻ എടുത്ത് കളിക്കാതിരിക്കാനായി മാറ്റിവെച്ചതാണെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞത്.
ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല. ഷോക്കേർസ് പോലെ നിർമ്മിച്ചിട്ട് അവിടെ സൂക്ഷിക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. റിഥപ്പൻ കുഞ്ഞാണ്. അങ്ങനൊരു പ്രായമാണ് അവന്റേത്. അവൻ ചേട്ടന്റെ ട്രോഫി എടുത്ത് കളിക്കരുതല്ലോ.
പാത്തിരുന്ന് കളിക്കും അവൻ. ട്രോഫി എല്ലാം തടിയിൽ തീർത്തതല്ലേ. അവൻ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാൽ അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവാർഡുകൾ ഞാൻ എടുത്ത് സൂക്ഷിച്ച് വെച്ചതാണ്.
മുന്നോട്ടുള്ള ദിവസങ്ങളിൽ അവാർഡ് വെക്കാനുള്ള സാധനങ്ങളൊക്കെ സെറ്റാക്കണം. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല. സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വെക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എനിക്ക് അടുത്തിടെയല്ലേ അഞ്ച്, എട്ട് അവാർഡ് കിട്ടിയത്. അതും വരുന്ന വഴിക്ക് മേശപ്പുറത്തേക്ക് വെക്കുന്നുവെന്ന് മാത്രം.
അല്ലാതെ എന്റേത് ഇവിടെ ഇരിക്കട്ടേയെന്ന രീതിയിൽ സൂക്ഷിച്ച് വെച്ചതല്ല. സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് എടുത്ത് കളിക്കാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്.
മാത്രമല്ല ചേച്ചിയുടെ മക്കൾ കൂടി വരുമ്പോൾ ഇവർ ഞാൻ അറിയാതെ ഫോൺ അടക്കം എടുത്ത് കളിക്കും. ഒരു ദിവസം ഞാൻ ചെന്നപ്പോൾ സുധി ചേട്ടന്റെ ഫോട്ടോയിൽ കുഞ്ഞുങ്ങൾ പൊട്ടൊക്കെ വെച്ച് കണ്ണെഴുതിയിരിക്കുന്നു. അച്ഛനെ ഒരുക്കിയതാണ് എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്.
അങ്ങനെ ചെയ്യരുതെന്ന് പിന്നീട് ഞാൻ പറഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. ചെറിയ പ്രായമല്ലേ. അഞ്ച് വയസ് ആയതല്ലേയുള്ളൂ അവന് എന്നായിരുന്നു രേണുവിന്റെ വിശദീകരണം. എന്നാൽ രേണുവിന്റെ ഈ മറുപടിയിൽ സുധിയുടെ ആരാധകർ തൃപ്തരല്ല. യഥാർത്ഥ്യം പ്രേക്ഷകർ മനസിലാക്കിയപ്പോൾ രേണു തടിതപ്പാൻ ശ്രമിക്കുകയാണെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.
സുധിയുടെ മരണം വരെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന കോട്ടയത്ത് വീട് നിർമ്മിച്ച് നൽകുന്നത്.
1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ വീഡിയോ മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൺ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്റൂമും കൊടുത്തിരിക്കുന്നു.
എല്ലാ പണികളും പൂർത്തിയാക്കിയ വീടാണ് സന്നദ്ധ സംഘടന കുടുംബത്തിന് നൽകിയത്. സുധിയുടെ മക്കളായ രാഹുലിന്റേയും റിതുലിന്റേയും പേരിലാണ് വീട്. എല്ലാം സുധിച്ചേട്ടന്റേയും ദൈവത്തിന്റേയും അനുഗ്രഹം.
സുധിച്ചേട്ടനെ എല്ലാവരും സ്നേഹിക്കുന്നത് കൊണ്ടാണല്ലോ ഇത്തരമൊരു വീട് കെഎച്ച്ഡിസി ഒരുക്കി തന്നത്. പാല് കാച്ചുക മാത്രമാണ് ഞങ്ങൾ ചെയ്തത്. മറ്റൊരു ടെൻഷനും ഞങ്ങൾക്ക് ഉണ്ടായില്ല. സുധിച്ചേട്ടൻ ഇല്ലെന്നതാണ് സങ്കടം. ചെറിയൊരു വീടുവെയ്ക്കണമെന്നതായിരുന്നു സുധിച്ചേട്ടന്റേയും എന്റേയും ആഗ്രഹം. വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി എന്നും രേണു പറഞ്ഞിരുന്നു.
