Malayalam Breaking News
വിവാഹശേഷം സിനിമയിൽ നിന്നും പോയതെന്തുകൊണ്ട്? കാരണം തുറന്ന് പറഞ്ഞ് നടി രേണുക!
വിവാഹശേഷം സിനിമയിൽ നിന്നും പോയതെന്തുകൊണ്ട്? കാരണം തുറന്ന് പറഞ്ഞ് നടി രേണുക!
ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളികളുടെ പ്രിയ നടി രേണുക തന്റെ വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയാണ്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് സിനിമയില്‍ നിന്നും വിട്ടു നിന്ന് കൊണ്ടുള്ള ജീവിതത്തെക്കുറിച്ച് മലയാളികളുടെ പ്രിയ നടി രേണുക മനസ്സുതുറന്നത്. ജന്മം കൊണ്ട് തൃശ്ശൂര്‍ കാരിയാണ് രേണുക.നമ്മളിലെ കുട്ടികുറുമ്പുള്ള നായിക അഭിനയിച്ച ‘എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പു തരാം രാക്ഷസീ..’. എന്ന ഒറ്റ ഗാനം മതി മലയാളികള്‍ക്ക് രേണുകയെ തിരിച്ചറിയാന്‍.
സിനിമയോട് തല്‍ക്കാലത്തേക്ക് വിടപറഞ്ഞുകൊണ്ട് കാലിഫോര്‍ണിയയില്‍ കുടുംബവുമായി തിരക്കിലാണ് നടി ഇപ്പോള്‍.13 വര്‍ഷങ്ങളായി അവിടെ തന്നെയാണ് താമസം.മൂത്തമകള്‍ക്ക് 10 വയസ്സും ഇളയ മകള്‍ക്ക് 4 വയസ്സും പ്രായമുണ്ട്.അമേരിക്കയില്‍ ആണെങ്കിലും കുട്ടികള്‍ പച്ചമലയാളം സംസാരിക്കണമെന്നാണ് ഭര്‍ത്താവായ സൂരജിനും നിര്‍ബന്ധം.രേണുക പറയുന്നു.
രേണുകയുടെ ആദ്യചിത്രം സംഭവിക്കുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. മായാമോഹിത ചന്ദ്രന് എന്ന് പേരിട്ട ചിത്രം പുറത്തുവന്നില്ല. അതിനോടൊപ്പം തന്നെ പിന്നെ ചിത്രമാണ് നമ്മള്.നാട്ടില്‍ തന്നെ വന്ന് പുതുമുഖ താരങ്ങളെ തേടുന്ന കൂട്ടത്തില്‍ തന്റെ വീട്ടിലേക്ക് വന്ന ഓഫര്‍ ആണ് നമ്മളിലേതെന്ന് രേണുക പറയുന്നു. ഒരു സിനിമ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ സിനിമാ ജീവിതത്തില്‍ പിന്നീട് നാലുവര്‍ഷം കൊണ്ട് കന്നടയിലും തെലുങ്കിലും തമിഴിലും ഉള്‍പ്പെടെ 15 സിനിമകളിലാണ് അവസാനിച്ചത്.
വളരെ ഓര്‍ത്തഡോക്സ് ആയ ഒരു കുടുംബത്തില്‍ ജനിച്ചതുകൊണ്ട് സിനിമയെ പറ്റി തനിക്ക് വലിയ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ പിന്നീട് വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന മോഹം വന്നതിനൊപ്പം വിവാഹം കൂടി വന്നതോടെ സിനിമയോട് തല്‍ക്കാലത്തേക്ക് ഗുഡ്ബൈ പറയേണ്ടിവന്നു എന്നും രേണുക പറയുന്നു.
തിരുവനന്തപുരത്താണ് ഭര്‍ത്താവായ സൂരജിന്റെ വീട്.വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുന്ന ആളാ.
Renuka menon
