Connect with us

ചോദിക്കാതെ എല്ലാ മാസവും ഒരു തുക ഞങ്ങള്‍ക്ക് തരുന്നത് സ്റ്റാര്‍ മാജിക്കിലെ ഈ വ്യക്തി മാത്രം; ഞാന്‍ പിച്ചക്കാരിയെ പോലെയോ വെള്ള സാരിയോ ഉടുത്തോ നടന്നാല്‍ നിങ്ങള്‍ക്ക് സന്തോഷമാകും, പക്ഷേ…,; തുറന്ന് പറഞ്ഞ് രേണു

Malayalam

ചോദിക്കാതെ എല്ലാ മാസവും ഒരു തുക ഞങ്ങള്‍ക്ക് തരുന്നത് സ്റ്റാര്‍ മാജിക്കിലെ ഈ വ്യക്തി മാത്രം; ഞാന്‍ പിച്ചക്കാരിയെ പോലെയോ വെള്ള സാരിയോ ഉടുത്തോ നടന്നാല്‍ നിങ്ങള്‍ക്ക് സന്തോഷമാകും, പക്ഷേ…,; തുറന്ന് പറഞ്ഞ് രേണു

ചോദിക്കാതെ എല്ലാ മാസവും ഒരു തുക ഞങ്ങള്‍ക്ക് തരുന്നത് സ്റ്റാര്‍ മാജിക്കിലെ ഈ വ്യക്തി മാത്രം; ഞാന്‍ പിച്ചക്കാരിയെ പോലെയോ വെള്ള സാരിയോ ഉടുത്തോ നടന്നാല്‍ നിങ്ങള്‍ക്ക് സന്തോഷമാകും, പക്ഷേ…,; തുറന്ന് പറഞ്ഞ് രേണു

മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.

ഇപ്പോഴിതാ വീണ്ടും സമാനമായ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രേണു. എന്റെ വീഡിയോസ് കാണുമ്പോള്‍ ഞാന്‍ അഹങ്കാരി ആണെന്നാണ് എല്ലാവരും പറയുന്നത്. ഈ വീഡിയോയുടെ താഴെയും അങ്ങനെ തന്നെ പറയും. എനിക്ക് അതില്‍ യാതൊരു കുഴപ്പവുമില്ല. ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മി നക്ഷത്ര സുധി ചേട്ടന് സ്വന്തം പെങ്ങളെ പോലെയാണ്. അതുപോലെ തന്നെയാണ് ഞങ്ങള്‍ക്കും.

അന്നുമുതല്‍ ഇന്നുവരെ ലക്ഷ്മി ഞങ്ങള്‍ക്കൊരു തുക എല്ലാ മാസവും തരാറുണ്ട്. എനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി സഹായിക്കുന്നത്. ഞങ്ങള്‍ കഷ്ടപ്പാടില്‍ ആണെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവള്‍ എല്ലാ മാസവും പതിനാലാം തീയ്യതിയില്‍ ഒരു പൈസ തരുന്നത്. ഇക്കാര്യം ലക്ഷ്മിക്ക് പുറം ലോകത്തോട് പറയാവുന്നതാണ്.

പക്ഷേ ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണിത്. ലക്ഷ്മിക്ക് ആത്മാര്‍ത്ഥമായി സ്‌നേഹമാണുള്ളത്. അതുകൊണ്ട് ഇക്കാര്യം ഞാന്‍ എല്ലായിടത്തും തുറന്നു പറയുമെന്നും രേണു വ്യക്തമാക്കുന്നു. പിന്നെ ഞാന്‍ ഒരുങ്ങി നടക്കുന്നതിനെ പറ്റിയും പലരും വിമര്‍ശിക്കാറുണ്ട്. ഞാന്‍ എന്റെ സുധി ചേട്ടന്റെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കുന്നത്. ഒരു പിച്ചക്കാരിയെ പോലെയോ വെള്ള സാരിയോ ഉടുത്തോ നടന്നാല്‍ ഈ പറയുന്നവര്‍ക്ക് സന്തോഷമാകും.

എന്നാല്‍ എന്റെ സുധി ചേട്ടന്റെ ആത്മാവിന് സങ്കടമായിരിക്കും. എന്റെ മക്കള്‍ക്കും അത് വിഷമമുള്ള കാര്യമാണ്. ഞാന്‍ അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നാല്‍ എന്റെ സുധി ചേട്ടന്‍ തിരിച്ചുവരുമോ? അങ്ങനെ കരയണമെന്ന് പറയുന്നവര്‍ക്ക് സുധി ചേട്ടനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ? രേണു ചോദിക്കുന്നു. സുധി ചേട്ടന് ആത്മാവ് എന്റെ കൂടെയുള്ളടത്തോളം കാലം ഞാന്‍ നന്നായി തന്നെ നടക്കും. പിന്നെ രണ്ടാമത്തെ വിവാഹത്തിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. ഇനിയൊരു വിവാഹം വേണ്ടെന്ന് തന്നെയാണ് എന്റെ തീരുമാനമെന്നും രേണു വ്യക്തമാക്കുന്നു.

സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് എനിക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ഫ്‌ലവേഴ്‌സിലെ ടമാര്‍ പടാര്‍ എന്ന ഷോയുടെ പ്രൊഡ്യൂസര്‍ സുബീഷ് എന്റെ സുഹൃത്തായിരുന്നു. സുധിച്ചേട്ടന്റെ പ്രകടനം ഇഷ്ടമായത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സുബീഷേട്ടനോട് ചോദിച്ചു. അദ്ദേഹം തന്നിരുന്നില്ല ആദ്യം.

കുറേ നാള്‍ ചോദിച്ചപ്പോള്‍ തന്നു. പരിചയപ്പെട്ടു, വാട്‌സ് ആപില്‍ മെസേജ് അയച്ചപ്പോഴൊന്നും പ്രതികരിച്ചിരുന്നില്ല അദ്ദേഹം. കുറേ ദിവസത്തിന് ശേഷമാണ് ആരാണെന്ന് ചോദിച്ച് മറുപടി വരുന്നത്. ഫാനാണെന്നൊക്കെ ഞാന്‍ പറഞ്ഞു സംസാരിച്ച് വെച്ചു. നല്ല സുഹൃത്തുക്കളായി, അപ്പോഴാണ് ആള്‍ക്ക് ഭാര്യ ഇല്ലെന്ന് അറിയുന്നത്. കുഞ്ഞുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കിച്ചുവിന് അന്ന് 11 വയസാണ് ഉള്ളത്. ചേട്ടന്‍ ചോദിച്ചത് എന്റെ മകന് അമ്മയാകോയെന്നാണ്.

ഞാന്‍ ഒന്നും ആലോചിച്ചില്ല, എന്റെ മരണം വരെ നോക്കിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം പോയി അവരെ കണ്ടു. ഇഷ്ടമായി. കിച്ചുവാണ് പറഞ്ഞത് ഈ അമ്മയെ നമ്മക്ക് എടുക്കാമെന്ന്. നേരിട്ട് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും അദ്ദേഹത്തെ വളരെ അധികം ഇഷ്ടമായി. ആഗ്രഹിച്ചതിനേക്കാള്‍ സ്‌നേഹം എനിക്ക് അദ്ദേഹം തന്നു. അഞ്ച് വര്‍ഷം ആയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അദ്ദേഹം 500 വര്‍ഷത്തെ സ്‌നേഹം എനിക്ക് തന്നുവെന്നുമാണ് രേണു പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top