Connect with us

ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്, അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല; രേണു

Malayalam

ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്, അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല; രേണു

ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്, അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല; രേണു

മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കിയാണ് സുധി ലോകത്തു നിന്ന് പോയത്. സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ സഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രേണുവിന്റെ ആവശ്യപ്രകാരം സുധിയുടെ ​ഗന്ധം വിദ​ഗ്ധരുടെ സഹായത്തോടെ ദുബായിൽ പോയി പെർഫ്യൂമാക്കി ലക്ഷ്മി മാറ്റിയിരുന്നു. ഇതിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനൽ വഴി ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വലിയ രീതിയിലുള്ള വിമർശനമാണ് ലക്ഷ്മിക്ക് വന്നത്.

കൊല്ലം സുധിയേയും കുടുംബത്തേയും ലക്ഷ്മി നക്ഷത്ര വിറ്റ് കാശാക്കുന്നുവെന്ന തരത്തിലായിരുന്നു വിമർശനം. ലക്ഷ്മിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം അതിരുകടന്നതോടെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കകുകയാണ് രേണു. നമ്മൾ ആ​ഗ്രഹിച്ചൊരു കാര്യം നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി അത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവരെ ഇങ്ങനെ സോഷ്യൽമീഡിയയിൽ വന്ന് എന്തൊക്കെയാണ് ആളുകൾ പറയുന്നത്.

അത് കേൾക്കുന്നത് ഞങ്ങൾക്ക് സങ്കടമാണ്.‍ ഞാനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ​ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നു. ശേഷമാണ് ചിന്നു അതിനുള്ള ശ്രമം തുടങ്ങിയത്. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ ഞാൻ ആദ്യമായി കണ്ടത്.

മാത്രമല്ല മരിച്ചവരുടെ ​ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം ഞാൻ സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നു. അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിക്കുകയാണ് ചെയ്തത്. ചിന്നു വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ല. വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് ഞാനാണ്. പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ല.

ചിന്നുവിനോട് പറഞ്ഞാൽ എന്റെ ആ​ഗ്രഹം സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ​ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചത്. ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട്.

സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. ചോദിക്കാതെയും പറയാതെയും അറിഞ്ഞ് ചിന്നു സഹായിക്കാറുണ്ട്. ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കാറ്. എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നും.‍ ചിന്നു എന്ത് ചെയ്താലും അതിന്റെ ഓഹരി ആ കുട്ടി ‍ഞങ്ങൾക്ക് തരാറുണ്ട്. അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ മോശമായി ചിന്നു ഞങ്ങളോട് ഒന്നും ചെയ്യില്ല.

ഷർട്ട് ലക്ഷ്മി കൊണ്ടുപോയെന്ന് അറിയില്ലായിരുന്നു. അവൾ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ്ഡായി. ഞാൻ പറഞ്ഞത് ഓർത്ത് വെച്ച് ചിന്നു കൊണ്ടുപോയല്ലോ എന്നോർത്താണ് ആദ്യം എന്റെ കണ്ണ് നിറഞ്ഞത്. ചിന്നുവിന്റെ കയ്യിൽ ആ പെർഫ്യൂം സെയ്ഫായുണ്ട്. അവൾ അത് കയ്യിൽ കൊണ്ടുതരുമ്പോൾ അത് വീഡിയോയാക്കണമെന്നുണ്ട്.

സുധി ചേട്ടന്റെ എല്ലാ സാധനവും എന്റെ കയ്യിലുണ്ട്. ഒന്നും ഞാൻ കളഞ്ഞിട്ടില്ല. ചിന്നുവിന് വരുന്ന വിമർശനം കേട്ട് ഞാൻ ആശ്വസിപ്പിക്കാൻ വിളിച്ചപ്പോൾ അവൾ എന്നെയാണ് ആശ്വസിപ്പിച്ചത്. അങ്ങനൊരു മനസുള്ള കുട്ടിയാണ് ചിന്നുവെന്നും രേണു പറഞ്ഞു.

More in Malayalam

Trending

Recent

To Top