Social Media
എന്റെ ഋതുവിനേക്കാൾ സ്‌നേഹം അൽപം കൂടുതൽ എന്റെ കിച്ചുവിനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്; രേണു
എന്റെ ഋതുവിനേക്കാൾ സ്‌നേഹം അൽപം കൂടുതൽ എന്റെ കിച്ചുവിനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്; രേണു
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.
രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
ഷോർട്ട് ഫിലിമുകളിലും ഫോട്ടോഷൂട്ടുകളിലും ധരിക്കുന്ന വസ്ത്രത്തിന്റേയും മറ്റ് പേരിൽ സോഷ്യൽ മീഡിയയിൽ തുടരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. മക്കൾക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടാണ് തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് രേണു മറുപടി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ ചർച്ച മുഴുവൻ രേണു സുധിയെ കുറിച്ചായിരുന്നു.
രേണുവിനെതിരെ വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. സുധിച്ചേട്ടനല്ലാതെ മറ്റൊരാളില്ല എന്ന് പറഞ്ഞ ആൾ വേറെ വിവാഹം കഴിച്ചിരിക്കുന്നു, സുധിയുടെ മക്കൾ ഇനിയെന്ത് ചെയ്യും എന്നൊക്കെ പറഞ്ഞായിരുന്നു സൈബർ ആക്രമണം. ഇതിന് പിന്നാലെയാണ് മക്കൾക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് രേണു സുധി രംഗത്തെത്തിയത്. ഇന്നലെ എടുത്ത സെൽഫിയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് കിച്ചുവിനും റിതുവിനും ഒപ്പമുള്ള ചിത്രം രേണു പങ്ക് വെച്ചിരിക്കുന്നത്.
രേണുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു,
”ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്. അതേ എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ, ഇന്നലെ രാത്രി ഞങ്ങൾ എടുത്ത സെൽഫിയാണ്, കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുവിനേക്കാൾ സ്‌നേഹം അൽപം കൂടുതൽ എന്റെ കിച്ചുവിനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്… നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പോബ്ലം. എന്നാണ് രേണു കുറിച്ചത്.
താൻ അഭിനയിക്കുന്നത് മക്കൾക്ക് നാണക്കേടാണെന്നു പറഞ്ഞ് പരത്തുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്ന് രേണു പറയുന്നു. മക്കളാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും കിച്ചുവിനോടാണ് തനിക്ക് അൽപം കൂടുതൽ ഇഷ്ടമുള്ളത് എന്നും രേണു കൂട്ടിച്ചേർത്തു. സുധിയുടെ ആദ്യ വിവാഹത്തിൽ ഉള്ള മകനാണ് കിച്ചു. ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് സുധി പ്രേക്ഷകർക്കിടയിൽ പ്രിയം നേടുന്നത്.
സ്റ്റേജ് പ്രോഗ്രാമും കോമഡി റിയാലിറ്റി ഷോയും ആണ് സുധിയെ മുന്നോട്ട് നയിച്ചത്. സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നെങ്കിലും പിന്നീട് ഭാര്യയുമായി വേർപിരിഞ്ഞു. ആ സമയം കിച്ചുവിനെ സുധിയാണ് വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത് എന്ന് ഒരിക്കൽ സുധി പറഞ്ഞിരുന്നത്.
മകന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തിൽ ഉള്ള കുഞ്ഞാണ് ഋതു. കിച്ചുവിനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. 2023 ജൂൺ അഞ്ചിന് ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയുണ്ടായ അപടത്തിലാണ് സുധി മരിക്കുന്നത്.
സുധിയുടെ മരണശേഷമാണ് രേണു കലാരംഗത്തേക്ക് എത്തുന്നത്. നിരവധി നാടകത്തിലും ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലുമെല്ലാം രേണു അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് മരിച്ചെന്ന് കരുതി താൻ വീട്ടിനുള്ളിൽ ചടഞ്ഞിരിക്കണോ എന്നും അധ്വാനിച്ച് ജീവിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നുമാണ് രേണു വിമർശകരോട് ചോദിക്കുന്നത്.
കുട്ടികൾക്ക് അതൊന്നും വിഷയമല്ല. കുഞ്ഞിന് അതൊന്നും അറിയില്ല. മൂത്ത മോൻ അതൊന്നും മൈൻഡ് പോലും ചെയ്യില്ല. അമ്മ എന്തിനാണ് ഈ കമന്റൊക്കെ വായിക്കുന്നത് എന്ന് നേരത്തെ ചോദിച്ചിട്ടുണ്ട്. വേറെ പണിയില്ലേ, അമ്മയ്ക്ക് എന്നെ അറിയാം, എനിക്ക് അമ്മയേയും അറിയാം. അവൻ അധികം സംസാരിക്കാത്ത ആളാണ്. സുധിച്ചേട്ടനുള്ളപ്പോൾ സുധി ചേട്ടനോടാണ് കൂടുതൽ സംസാരിക്കുക. ഇപ്പോൾ എന്നോടും. ഓരോരുത്തർക്ക് ആ സ്വഭാവമല്ലേ.
ആ കുട്ടിക്ക് ആ ഒരു സ്വഭാവമാണ്. അവന്റെ മുഖം വിഷമത്തിൽ ഇരിക്കുന്നു, ഞാൻ ഏതാണ്ട് ചെയ്തു എന്നൊക്കെയാണ് പറയുന്നത്. എനിക്ക് അറിയില്ല. അവൻ 20 വയസുള്ള ഒരു കുട്ടിയാണ്. അത്രയും വലിയ ഒരു കുട്ടി എന്നെ ഇപ്പോഴും അമ്മയായിട്ട് അംഗീകരിക്കണമെങ്കിൽ ഞാൻ എങ്ങനെയായിരിക്കും അവന്റെയടുത്ത് നിൽക്കുന്നത്. 12-ാമത്തെ വയസിൽ എന്നെ അമ്മ എന്ന് വിളിച്ചവനാണ് അവൻ. ഇന്നും അമ്മ എന്ന് തന്നെയാണ് അവൻ വിളിക്കുന്നത്. അതിനകത്ത് ഒരു സത്യമില്ലേ. അതുകൊണ്ട് ഞാനീ കമന്റ് കണ്ട് ടെൻഷനടിക്കുന്നത് എന്തിനാണ്.
എല്ലാം അവനെ അറിയിച്ച് തന്നെയാണ് ഞാൻ ചെയ്യുന്നത്. വീട്ടുകാർ എനിക്ക് ഫുൾ സപ്പോർട്ടാണ്. ദാസേട്ടനുമായുള്ള വീഡിയോയ്ക്കും മനുവുമായുള്ള വീഡിയോയ്ക്കും എല്ലാം പ്രൊജക്ട് വരുമ്പോൾ എനിക്ക് അറിയിക്കേണ്ടത് ഇവരോട് മാത്രമാണ്. എനിക്ക് നാട്ടുകാരെയൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ അമ്മ സോഷ്യൽ മീഡിയയിൽ ആക്ടീവല്ല, നോക്കാറുമില്ല. അമ്മ കാണിച്ചാൽ കാണും. അവരുടെ അടുത്ത് ഇപ്പോഴും കീ പാഡ് സെറ്റാണ്. പപ്പ, ചേച്ചി, ചേച്ചിയുടെ ഹസ്ബന്റ്. ഈ നാല് പേരോട് ഞാൻ പറയും. അവർ ഓക്കെയാണെ. അവർ ഫുൾ സപ്പോർട്ട് ആണ്. അതുപോലെ കിച്ചു. അവൻ ഇതൊന്നും മൈൻഡ് ചെയ്യാറേയില്ല.
ഒരിക്കൽ ഒരുത്തൻ കമന്റിട്ടു നിങ്ങളുടെ വീഡിയോയ്ക്ക് അവൻ ലൈക്കിടുന്നില്ലല്ലോ എന്ന്. ഞങ്ങൾ റീൽ കണ്ട് ലൈക്ക് ചെയ്തിട്ടുള്ള ബന്ധമല്ല. ഞാൻ അവന്റെ അമ്മയാണ്, എന്റെ മോനാണ് അവൻ. അവൻ ലൈക്ക് ചെയ്യാൻ വേണ്ടി ഞാനൊന്നും അയച്ച് കൊടുക്കാറില്ല. ഇതിന് മുൻപ് ഞാൻ അവനോട് പറയും എടാ ഒരു ഷൂട്ട് വരുന്നുണ്ട് ഞാൻ പോയി ചെയ്യും എന്ന്. അവൻ ഓക്കെ പറയും.
ഇത്രേ ഉള്ളൂ. പിന്നെ എനിക്ക് ബോധിപ്പിക്കേണ്ട ഒരാൾ കൂടിയുണ്ട്. സുധിച്ചേട്ടന്റെ ചേട്ടന്റെ വൈഫ്. ഏടത്തിയുടെ അടുത്ത് കാര്യം പറയും. ഒരു ഷൂട്ട് വരുന്നുണ്ട് അത് ചിലപ്പോൾ നാളെ കല്യാണം കഴിഞ്ഞു എന്ന് തന്നെയായിരിക്കും വരിക. നമുക്ക് അറിയില്ലല്ലോ. രേണുവിനോട് കംഫർട്ട് ഉള്ളത് ചെയ്യുക എന്നാണ് ഏടത്തിയും പറയുക. ഇത്ര പേരെയാണ് എനിക്ക് ബോധിപ്പിക്കേണ്ട കാര്യമുള്ളൂ. ബാക്കിയാരേയും ബോധിപ്പിക്കേണ്ട കാര്യമില്ല എന്നും രേണു പറഞ്ഞു.
റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു.
അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.
വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് മുമ്പ് ചോദിച്ചത്.
