Social Media
രേണുവിനെ കണ്ടിട്ട് അല്ല വീട് നിർമ്മിച്ച് നൽകിയത്, ആ മക്കളെ കരുതിക്കൊണ്ട് ആണ് വീട് നിർമ്മിച്ച് മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തത്; വിവാദങ്ങൾക്ക് മറുപടി
രേണുവിനെ കണ്ടിട്ട് അല്ല വീട് നിർമ്മിച്ച് നൽകിയത്, ആ മക്കളെ കരുതിക്കൊണ്ട് ആണ് വീട് നിർമ്മിച്ച് മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തത്; വിവാദങ്ങൾക്ക് മറുപടി
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.
കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണുവിനും കുടുംബത്തിനും മാത്രമല്ല അവർക്ക് വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയ്ക്കുമെതിരേയും വിമർശനം നടന്നിരുന്നു.
ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി ഫിറോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രേണുവിന് അല്ല, കൊല്ലം സുധിയുടെ മക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. നമ്മൾ ചെയ്തത് വലിയ എന്തോ തെറ്റാണ് എന്ന രീതിയിൽ വരുത്തി വെക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഭർത്താവ് മരിച്ചു എന്ന് കരുതി വീട്ടിൽ മാത്രം ഒതുങ്ങി കഴിയേണ്ടതില്ല. അവർക്ക് അവരുടെ കുടുംബത്തെ നോക്കേണ്ടതുണ്ട്. അച്ഛൻ ഒരു രോഗിയാണ്. രേണു ജോലിക്ക് പോയാൽ മാത്രമേ ആ കുടുംബത്തിന് ജീവിക്കാൻ കഴിയുകയുള്ളു. ഇല്ലെങ്കിൽ ആ വീട് പട്ടിണിയാണ്.
അവർക്ക് വീട് ഉണ്ടാക്കി കൊടുത്ത അന്ന് അവിടെ നിന്ന് ഇറങ്ങിയവരാണ് ഞങ്ങൾ. അതിന് ശേഷം നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ച് വിളിച്ചിട്ടില്ല. അവർക്ക് ജീവിക്കണം, അതിന് ജോലിക്ക് പോകണം. സീരിയലിലും ടെലിഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നു. അത് അവരുടെ ജോലിയാണ്. അതിനെതിരെയാണ് ഈ പറയുന്നത്. അതിലേക്ക് ഞങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നു.
തുടക്കത്തിൽ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകൾ വന്നിട്ട്. മരിച്ച വിഷമത്തിൽ നിൽക്കുന്ന സമയത്താണ് അവർ ഒരുപാട് ഓൺലൈൻ മീഡിയകൾക്ക് അഭിമുഖങ്ങൾ കൊടുക്കുന്നത്. ഈ മീഡിയകൾ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഉറ്റവർ മരിച്ച് നാളുകൾ കഴിയുന്നതോടെ നമ്മൾ ആ വിഷമത്തിൽ നിന്നും മാറും.
രേണു അങ്ങനെ മാറുന്നത് ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിലെ ആക്രമണവും ചോദ്യം ചെയ്യലും ഉണ്ടാകുന്നത്. രേണു ചെയ്തതിൽ എന്താണ് തെറ്റ്? എവിടെയെങ്കിലും ബോംബ് വെക്കാൻ പോയോ? അതും അല്ലെങ്കിൽ വർഗ്ഗീയത പറഞ്ഞോ? കൊല്ലാൻ പോയോ? മോഷ്ടിച്ചോ? ഇതിനൊന്നും നിൽക്കാതെ ഒരു ജോലിയാണ് ചെയ്തത്. വസ്ത്രത്തിന്റെ കാര്യമാണെങ്കിൽ ഇതിലും മോശമായി എത്രയധികം നടിമാർ വസ്ത്രം ധരിക്കുന്നു. അവരെ പോയി കാണാനും കയ്യടിക്കാനും എല്ലാവർക്കും പറ്റും.
രേണു വേറെ കല്യാണം കഴിക്കും, കുട്ടികളെ അവിടുന്ന് ഇറക്കും, അല്ലെങ്കിൽ ഒരു മകനെ ഓടിച്ചു എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒരു മകൻ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിനാണ് അങ്ങോട്ട് പോയത്. ഇത്തരം പ്രചരണം വന്നപ്പോഴാണ് കുട്ടികളുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നും 15 വർഷത്തിനിടെ വിൽക്കാനും കഴിയില്ലെന്നും ഞാൻ വിശദീകരിച്ചത്.
രേണുവിനെ കണ്ടിട്ട് അല്ല വീട് നിർമ്മിച്ച് നൽകിയത്. സുധി മരിച്ച് രണ്ടാം നാളാണ് അദ്ദേഹത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളേയും കുറിച്ച് അറിയുന്നത്. അതൊക്കെ കേട്ടപ്പോൾ വലിയ വിഷമമായി. അപ്പോഴാണ് ആ മക്കളെ കരുതിക്കൊണ്ട് ഒരു വീട് നിർമ്മിക്കണമെന്ന് തീരുമാനിച്ചത്. അതുകൊണ്ടാണ് വീടും സ്ഥലവും മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തത്.
എന്തുകൊണ്ട് രേണുവിന്റെ പേരിൽ വീട് രജിസ്റ്റർ ചെയ്തില്ലെന്ന് ചോദിച്ചാൽ അതിനകത്ത് പോസിറ്റിവായ ഒരു കാര്യമുണ്ട്. രേണു പ്രായം കുറഞ്ഞ ഒരു വ്യക്തിയാണ്. അവർക്ക് വേണമെങ്കിൽ മറ്റൊരു വിവാഹം കഴിച്ച് പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അത് വേണോ വേണ്ടയോ എന്നൊക്കെയുള്ളത് രേണുവിന്റെ വ്യക്തിപരമായ കാര്യമാണ്.
വിവാഹം കഴിച്ച് അവൾ മറ്റൊരാളുടെ കൂടെ പോകുകയാണെങ്കിൽ സ്വാഭാവികമായും കുട്ടികൾ പെരുവഴിയിലാകും. വരുന്ന ആൾ എങ്ങനെയാകും എന്ന് അറിയില്ലാലോ. ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതം എന്ന നിലയിലാണ് കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്തത് എന്നും ഫിറോസ് പറയുന്നു.
