Connect with us

ഈ നെഗറ്റീവ് പറയുന്ന ആരുടെ എങ്കിലും മുൻപിൽ കൈ നീട്ടാൻ വന്നോ പിന്നെ എന്തിനു അവരുടെ പുറകെ നടക്കുന്നത്; രേണുവിനെ വിമർശിച്ചവർക്ക് പിന്തുണയുമായി ആരാധകർ

Social Media

ഈ നെഗറ്റീവ് പറയുന്ന ആരുടെ എങ്കിലും മുൻപിൽ കൈ നീട്ടാൻ വന്നോ പിന്നെ എന്തിനു അവരുടെ പുറകെ നടക്കുന്നത്; രേണുവിനെ വിമർശിച്ചവർക്ക് പിന്തുണയുമായി ആരാധകർ

ഈ നെഗറ്റീവ് പറയുന്ന ആരുടെ എങ്കിലും മുൻപിൽ കൈ നീട്ടാൻ വന്നോ പിന്നെ എന്തിനു അവരുടെ പുറകെ നടക്കുന്നത്; രേണുവിനെ വിമർശിച്ചവർക്ക് പിന്തുണയുമായി ആരാധകർ

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്.

അന്ന് സുധിയുടെ കൂടെയുണ്ടായിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഒക്കെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. പലപ്പോഴും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട് രേണുവിന്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.

ഇപ്പോൾ രേണുവിന്റെ ഫോട്ടോഷോട്ടിന്റെ വീഡിയോയ്ക്ക് താഴെ അധിക്ഷേപക കമന്റുകളാണ് വരുന്നത്. പിന്നെ നല്ലതുപോലെ ആഹാരം കഴിച്ചു അൽപ്പം തടിച്ചാൽ മോൾ സുന്ദരി തന്നെ ഒരു സംശയവുമില്ല. നെഗറ്റീവ് പറഞ്ഞവർ എല്ലാം മാറ്റി പറയും നോക്കിക്കൊ, പല്ല് ശരിയാക്കൂ, ഇതിനോട് ആദ്യം കുറച്ചു ഉലുവ കഞ്ഞി കുടിക്കാൻ പറഞ്ഞു കൊടുക്ക് എന്നിങ്ങനെയാണ് പലരും പറയുന്നത്.

എന്നാൽ രേണുവിനെ പിന്തുണച്ച് കൊണ്ടും പലരും രം​ഗത്തെത്തിയിട്ടുണ്ട്. എപ്പോഴും എന്തിനാണ് രേണുവിനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് എന്നാണ് ചിലർ ചോ​ദിക്കുന്നത്. ഇവർ‌ ആർക്കെങ്കിലും എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ പിന്നെന്തിനാ ഈ പാവത്തെ ഇങ്ങനെ തേജോവധം ചെയ്യുന്നേ.

എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ, എന്തിനാ അവരെ ഇങ്ങനെ അപഹസിക്കാൻ വേണ്ടി ഇതുപോലുള്ള വീഡിയോ ഇട്ട് കൊടുക്കുന്നെ. അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുക. അവര് ഈ നെഗറ്റീവ് പറയുന്ന ആരുടെ എങ്കിലും മുൻപിൽ കൈ നീട്ടാൻ വന്നോ പിന്നെ എന്തിനു അവരുടെ പുറകെ നടക്കുന്നത്.

അവരുടെ ഇഷ്ടത്തിന് അവര് ജീവിക്കട്ടെ ഇഷ്ടം ഇല്ലാത്തവർ കാണാതെ അവരെ ജീവിക്കാൻ വിടുക, അവർക്ക് ഇവിടെ ജീവിക്കാൻ സ്വാതന്ത്ര്യം ഇല്ലേ. ഭർത്താവ് മരിച്ചിട്ട് ജോലിക്ക് പോകുന്ന ആദ്യത്തെ സ്ത്രീ ഒന്നുമല്ലല്ലോ. അവർക്കും മക്കളുണ്ട്. അവർക്ക് എതിരെ കമന്റിടുന്നവർ അവളുടെ വീട്ടുകാര്യം നോക്കുമോ. ആ സ്ത്രീയെ ജീവിക്കാൻ അനുവദിക്കു, ബോഡി ഷെ മിയിങ്ങിന് ഈ കുട്ടി കേസ് കൊടുത്താൽ എല്ലാ അവനും അകത്താകും ഓർത്താൽ നന്ന് എന്നിങ്ങനെ പോകുന്നു കമന്റ്.

ദാസേട്ടന്‌ കോഴിക്കോടിനൊപ്പം ഒരു റൊമാന്റിക് വീഡിയോ ചെയ്തതിന് പിന്നാലെയാണ് രേണുവിനെതിരെ വിമർശനം രൂക്ഷമായത്. ചാന്ത് പൊട്ട് എന്ന സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടാണ് രേണുവും ദാസേ‍ട്ടനും റിക്രിയേറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്ന്. സുധി മരിച്ചത് കൊണ്ടല്ലേ രേണു ഇങ്ങന ചെയ്യുന്നത് എന്നൊക്കെയായിരുന്നു വിമർശനം. വിമർശനം രൂക്ഷമായതിന് പിന്നാലെ രേണു പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത് അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലി ആണെന്നുമാണ് രേണു പറഞ്ഞത്. അഭിനയം തുടരുമെന്നും പറഞ്ഞിരുന്നു.

എനിക്ക് ഈ റീൽസ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാൻ കംഫർട്ടഫിൾ ആയത് കൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക എന്നും രേണു പറഞ്ഞിരുന്നു.

എന്നാൽ രേണുവിന്റെ എല്ലാ വീഡിയോകൾക്ക് താഴെയും വീണ്ടും വിമർശനം ഉയർന്നു. ബോഡി ഷെയ്മിംഗ് കമന്റുകളും ഉയർന്നു. ബോഡി ഷെയ്മിംഗ് പരിധി കടന്നപ്പോൾ രേണു തന്നെ പ്രതികരിച്ചിരുന്നു. തവള, പല്ലി, എലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയ്മിംഗ്, നടത്തുന്ന നിങ്ങളോടോ ആരോടും ഞാൻ പറഞ്ഞിട്ടില്ല ഞാൻ ലോക സുന്ദരി ആണെന്ന് ഒന്നും… ഇതല്ല ഇതിന്റെ അപ്പുറം വിളിച്ചാലും രേണു തളരില്ല എന്നെ നേരിൽ കണ്ടറിയാവുന്നവർ പറയും, ഞാൻ ഇങ്ങനെയൊക്കെ തന്നെ ആണോ എന്ന്, എന്നാണ് രേണു കുറിച്ചത്.

അടുത്തിടെ, ഇത്തരം ആരോപണങ്ങളോട് രേണു പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ് അടിക്കുന്നതിലൂടെ ഇവളെ അങ്ങ് തകർക്കാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത കാര്യമൊക്കെ എനിക്ക് വരും. അതൊന്നും എനിക്ക് ഒരു വിഷയം അല്ല. മറുപടികൊടുക്കേണ്ടതിന് മറുപടി കൊടുക്കുന്നുണ്ട്. ചീത്ത വിളിക്കുന്നവരോട് അതേ ഭാഷയിൽ പ്രതികരിക്കാൻ സാധിക്കില്ല. കാരണം നമ്മുടെ സംസ്കാരം അത് അല്ലാലോ. നെഗറ്റീവ് കമന്റ് പറയുന്നത് അല്ല, ചീത്ത വിളിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു കേസ് കൊടുക്കുകയാണെങ്കിൽ ഏതവൻ ആണെങ്കിലും അവനെ പൊക്കും. എനിക്ക് ഇപ്പോൾ അതിനുള്ള സമയം ഇല്ല. നാടകത്തിന്റെ തിരക്കാണ്.

അതൊന്ന് കഴിഞ്ഞാൽ ഇതിൽ നിന്നും ഒരുത്തനേയെങ്കിലും ഞാൻ പൊക്കും അപ്പോൾ ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകും. സത്യം പറഞ്ഞാൽ ഇതെല്ലാം കൂടിയാണ് എന്നെ ബോൾഡാക്കിയത്. എന്റെ കൂടെ അഭിനയിച്ച പാവം ദാസേട്ടനെയൊക്കെ ചേർത്തുവെച്ച് അങ്ങേയറ്റം വൾഗറായ രീതിയിലാണ് ചിലരൊക്കെ പറയുന്നത്. നമുക്കൊരു കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുണ്ട് എന്നതൊക്കെ മറന്നാണ് കമന്റ് ബോക്സിൽ എന്തും പറയാമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നും രേണു പറയുന്നു.

ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു. പക്ഷെ ഇതൊന്നും എന്റെ ദേഹത്ത് എൽക്കില്ല. നമ്മളും മനുഷ്യരല്ലേ അതുകൊണ്ട് തന്നെ നമ്മളും മറുപടി കൊടുത്തുപോകും. അങ്ങനെ മറുപടി കൊടുത്തിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ പോലും ആരേയും ചീത്തവിളിച്ചിട്ടില്ല. ചേട്ടൻ പോയത് ജൂൺ അഞ്ചാം തിയതിയാണ്. അതിൽ കൂടുതൽ എന്ത് തലപോകേണ്ടി വന്നാലും എനിക്കൊരു വിഷയം അല്ല. സ്വന്തം മനസ്സിലെ സ്വഭാവമാണ് അവർ ഇങ്ങനെ കാണിക്കുന്നത്.

ഞാനും ദാസേട്ടനും കൂടി പാത്തും പതുങ്ങിയും പോയി ചെയ്തതല്ല റീൽ. അന്ന് ആ കടപ്പുറം മുഴുവൻ ആളുകളായിരുന്നു. അശ്ലീല ചുവയുള്ള കമന്റുകൾ ഇടുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ ഇനിയും പറഞ്ഞോളൂ. എനിക്ക് അതൊന്നും വിഷയമല്ല. കാരണം അതൊന്നും എന്റെ ശരീരത്തിൽ സ്പർശിക്കുന്നില്ലല്ലോ. എന്നെ ഇനി ആർക്കും കുത്തി വേദനിപ്പിക്കാൻ പറ്റില്ല. കാരണം എന്റെ മനസ് അത്രത്തോളം കല്ലായിപോയി. ഏറ്റവും വലിയ സംഭവം ആ ജൂണിൽ ചേട്ടൻ പോയപ്പോൾ സംഭവിച്ചു. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല. എന്റെ തല പോയാലും എനിക്ക് വിഷയമല്ല. പിന്നെ എന്തിന് ഞാൻ ഇതിലൊക്കെ ടെൻഷൻ അടിക്കണം എന്നാണ് രേണു ചോദിച്ചത്.

റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.

അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.

ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.

പിന്നാലെ രേണു വിവാഹവേഷത്തിൽ മനു ഗോപിനാഥുമായി പങ്കുവെച്ച ചിത്രങ്ങളും വിമർശനങ്ങൾക്ക് കാരണമായിരുന്നു. വൈറൽ ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.

ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു… ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു… സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മനു ഗോപിനാഥ് എന്നാണ് വിവാഹവേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് മനു ഗോപിനാഥ് കുറിച്ചിരുന്നത്.

എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് തങ്ങൾക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ തളർന്ന് പോയെന്ന് മനു ഗോപിനാഥ് പറഞ്ഞിരുന്നു. ആത്മഹത്യയുടെ വക്കിലേക്ക് എത്തിയെന്നും ഈ സമയം മറികടക്കാൻ സാധിച്ചത് എങ്ങനെയാണ് എന്നതിനെ പറ്റിയും അദ്ദേഹം പങ്കുവെച്ചു. എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു.

എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്കൊണ്ടാണ് തിരിച്ച് ഞാൻ മെസ്സേജുകൾ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതൽ ആളുകൾക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്.ക ടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇതിനകം ആ ത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം എന്നും പറഞ്ഞാണ് മനു കുറിപ്പ് അവസാനിപ്പിച്ചിരുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top