Malayalam
സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു
സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ രേണു പറഞ്ഞ് കാര്യങ്ങളാണ് ചർച്ചയാകുന്നത്. ഹിന്ദുവായ കൊല്ലം സുധിയുടെ സംസ്കാരശുശ്രൂഷ ഭാര്യ രേണുവിന്റെ ഇടവക പള്ളിയിലാണ് നടന്നത്. അതിന് കാരണം രേണുവിന് വേണ്ടി സുധി മതം മാറിയതാണെന്ന് പ്രചരിച്ചിരുന്നു. ഇതേ കുറിച്ചായിര്നുന് രേണു തുറന്ന് പറഞ്ഞത്. എന്നാൽ അങ്ങനൊന്ന് സംഭവിച്ചിട്ടില്ലെന്നാണ് രേണു പറയുന്നത്. പള്ളിയിൽ മൃതദേഹം സംസ്കരിക്കാൻ സമ്മതം കൊടുത്തത് മകൻ കിച്ചുവാണെന്നും രേണു പറയുന്നു.
സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം. ചേട്ടനെ പള്ളിയിൽ സംസ്കരിച്ചതിന് കാരണമുണ്ട്. മരിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ച എനിക്കൊപ്പം സുധി ചേട്ടൻ പള്ളിയിൽ വന്നിരുന്നു. അന്ന് ബിഷപ്പുണ്ടായിരുന്നു. മരണം വരെ ഞാൻ ഇവിടെ നിന്നോട്ടെ എന്നെ ഇവിടെ അടക്കണമെന്ന് അദ്ദേഹത്തോട് ചേട്ടൻ പറഞ്ഞു.
എന്തുകൊണ്ട് അങ്ങനെ പറഞ്ഞുെവെന്ന് എനിക്ക് അറിയില്ല. തോന്നൽ വന്നതാണോയെന്നും അറിയില്ല. എവിടെ അടക്കം എന്നതിനെ ചൊല്ലി സംസാരമുണ്ടായപ്പോൾ കിച്ചു പറഞ്ഞു. അച്ഛൻ അമ്മയുടെ കൂടെ പള്ളിയിൽ പോകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. അച്ഛനെ പള്ളിയിൽ സംസ്കരിച്ചാൽ മതിയെന്ന് കിച്ചു പറഞ്ഞു. അവന്റെ വാക്കാണ്.
എനിക്ക് ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് കൊല്ലത്തേക്ക് ബോഡി ഒന്ന് കൊണ്ടുവന്നോട്ടയെന്ന് സുധി ചേട്ടന്റെ ചേട്ടൻ എന്നോട് ചോദിച്ചു. ഞാൻ സമ്മതം പറഞ്ഞു. അവിടെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവന്ന് പള്ളിയിൽ സുധി ചേട്ടനെ അടക്കി രേണു പറഞ്ഞു. സുധിയുമായുള്ള പ്രണയ കഥയും രേണു വെളിപ്പെടുത്തി.
ഠമാർ പഠാർ ഷോയിലെ സുധി ചേട്ടന്റെ പ്രകടനം ഞാൻ നിരന്തരം കാണാറുണ്ടായിരുന്നു. ആ ഷോയുടെ ആദ്യ എപ്പിസോഡിൽ സ്റ്റേജിൽ കാലുകുത്തിയ ആദ്യത്തെ ആൾ സുധി ചേട്ടനാണ്. ആ ഷോയുടെ സ്ക്രിപ്റ്റ് റൈറ്റർ സുഭീഷ് ഗിന്നസ് എന്ന ചേട്ടൻ എന്റെ ഫ്രണ്ടാണ്. അദ്ദേഹം വഴിയാണ് ഞാൻ സുധി ചേട്ടനെ പരിചയപ്പെടുന്നത്. അങ്ങനെ കോൺടാക്ടായി. ജഗദീഷേട്ടന്റെ ഫിഗർ ചെയ്ത് തുടങ്ങിയശേഷമാണ് എനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നിയത്.
പക്ഷെ സുധി ചേട്ടന്റെ ലൈഫിൽ നടന്ന കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. സംസാരിച്ച് വന്നപ്പോഴാണ് മോനുള്ള കാര്യവും കുഞ്ഞിന് അമ്മയില്ലെന്നുമെല്ലാം സുധി ചേട്ടൻ പറയുന്നത്. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. അങ്ങനെ സംസാരിച്ച് അടുത്തപ്പോൾ ഒരു ദിവസം കാണാൻ വരാമോയെന്ന് ചോദിച്ചു. വരുമ്പോൾ ഇത് നിന്റെ അമ്മയാണെന്ന് മോനോട് പറഞ്ഞോട്ടെയെന്നും ചോദിച്ചു.
അന്ന് ഞാൻ സമ്മതം പറഞ്ഞു. ഞാൻ മരിക്കും വരെ കൂടെയുണ്ടാകുമെന്നാണ് പറഞ്ഞത്. പക്ഷെ സുധി ചേട്ടൻ എനിക്ക് മുമ്പ് പോയി. ആദ്യം കണ്ടപ്പോൾ കിച്ചു എന്നെ ചേച്ചി എന്നാണ് വിളിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മയെന്ന് വിളിച്ച് തുടങ്ങി. അന്ന് പന്ത്രണ്ട് വയസായിരുന്നു കിച്ചുവിന്. എന്റെ ആദ്യത്തെ വിവാഹമായിരുന്നു. താലികെട്ടി ഏഴ്, എട്ട് മാസം കഴിഞ്ഞാണ് ഞാൻ എന്റെ വീട്ടിൽ അറിയിച്ചത്.
കുറച്ച് കൂട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വീട്ടിൽ പൊക്കിയപ്പോൾ പ്രശ്നമായി. വേറെ ആലോചന വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പറഞ്ഞു. പക്ഷെ ഞാൻ മാറിയില്ല. അവസാനം സുധി ചേട്ടനോട് എന്റെ വീട്ടുകാർ സംസാരിച്ചു. അങ്ങനെ വിവാഹത്തിന് അവരും സമ്മതം പറഞ്ഞു എന്നും രേണു പറയുന്നു.
നേരത്തെയും സുധിയുമായുള്ള ജീവിതത്തെ കുറിച്ച് രേണു പറഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തെ ദാമ്പത്യമായിരുന്നു ഞാനും സുധി ചേട്ടനും തമ്മിൽ. പണ്ട് സുധി ചേട്ടൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഞാൻ അറിയുന്നത് സ്റ്റാർ മാജിക്കിൽ അദ്ദേഹം പങ്കുവെച്ചപ്പോൾ മാത്രമാണ്. കാരണം ഞാൻ വിഷമിക്കുമെന്ന് ഓർത്ത് ഒന്നും പറയാറില്ലായിരുന്നു. സുധി ചേട്ടന്റെ ആണ്ടിന് കുറച്ചുപേരെ മാത്രമെ വിളിച്ചിരുന്നുള്ളു. കിച്ചു ചടങ്ങിൽ പങ്കെടുക്കാതിരുന്നത് അവൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്.
സുധി ചേട്ടൻ ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യനാണ്. എന്നെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയ ശേഷം സുധി ചേട്ടൻ എനിക്കൊപ്പം പള്ളിയിലാണ് പോയികൊണ്ടിരുന്നത്. പക്ഷെ മതമൊന്നും മാറിയിട്ടില്ല. ഹിന്ദു തന്നെയാണ് സർട്ടിഫിക്കറ്റിൽ. ചേട്ടനെ ക്രിസ്ത്യൻ രീതിയിലാണ് അടക്കിയത്. അതുപോലെ ചരമ വാർഷികത്തിന്റെ ഭാഗമായി സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലും ചില ചടങ്ങുകൾ ഉണ്ടായിരുന്നു.
മൂത്ത മകൻ വേണമല്ലോ ബലിയിടാൻ. അതുകൊണ്ട് അവൻ കൊല്ലത്ത് വേണം. അതിന് വേണ്ടി കിച്ചു സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലാണുള്ളത്. അല്ലാതെ ഞങ്ങളും അവനും തമ്മിൽ പിണക്കമൊന്നുമില്ല. ഞങ്ങൾ വീഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. സുധി ചേട്ടന്റെ മരണത്തിനുശേഷം ഇനി ഇവൾ സുധിയുടെ മകനെ നോക്കുമോ എന്നുള്ള തരത്തിൽ കമന്റ്സ് വന്നിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്. അവൻ ഇനി എന്നെയാണ് നോക്കേണ്ടത്.
പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ എന്റെ കയ്യിൽ കിട്ടിയതാണ്. ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോഴും അവൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. അവൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു.
ഇളയവൻ ഇടയ്ക്കിടെ സുധി ചേട്ടനെ കുറിച്ച് ചോദിക്കും. സുധി അച്ഛൻ ഇനി എഴുന്നേൽക്കില്ലേ അമ്മേയെന്ന് അടുത്തിടെ അവൻ ചോദിച്ചിരുന്നു. അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയരുത് വിഷമം വരുമെന്ന് അവൻ പറയാറുണ്ട്. നമ്മൾ കരയുന്നത് കാണുമ്പോൾ ഞാൻ തന്നെയാണ് അമ്മേ സുധിയച്ഛൻ എന്നൊക്കെ പറയും. കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. കിച്ചുവിന്റെ കയ്യിലാണ് ഇളയകുഞ്ഞ് എപ്പോഴും. അച്ഛന്റേയും ചേട്ടന്റേയും സ്നേഹം കിച്ചു റിതുലിന് കൊടുക്കുന്നുണ്ട് എന്നാണ് രേണു പറഞ്ഞത്.
സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാൽ അത് എനിക്കും കുഞ്ഞുങ്ങൾക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും എന്നുമാണ് രേണു അടുത്തിടെ പറഞ്ഞത്. എന്റെ ഈ അവസ്ഥ വരുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ.
ജീവന് തുല്യം സ്‌നേഹിച്ച ഭർത്താവ് മരിച്ചെന്നത് ഞാൻ അക്‌സെപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് തന്നെ ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നു. മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതിൽ നിന്ന് പുറത്തു കടക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. ഏട്ടൻ മരിച്ച സമയത്ത് ഒരുപാട് പേർ സഹായിച്ചിരുന്നു. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോൾ ഒരു ജോലിയാണ് ആവശ്യം എന്നാണ് രേണു പറഞ്ഞിരുന്നത്.
എന്നാൽ അടുത്തിടെ, സ്റ്റാർ മാജിക്കിന്റെ ഡയറക്ടർ അനൂപ് ജോൺ പറഞ്‍ വാക്കുകളും വൈറലായിരുന്നു. സുധിച്ചേട്ടന്റെ ഇന്നസെൻസായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. സുധിച്ചേട്ടൻ ചുമ്മാ ചിരിച്ചാൽ മതി ആ ഇന്നസെൻസ് കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ആ സമയത്ത് ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു.
സുധിച്ചേട്ടൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ തന്നെ മനസ്സിലാക്കിയത്. അത്രയധികം ഫാൻസ് സുധിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നെങ്കിൽ സുധിച്ചേട്ടൻ വേറെ ലെവലിൽ എത്തിയേനെ എന്നും അനൂപ് ജോൺ പറയുന്നു. അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ, നമുക്ക് ആരുടെ ലൈഫിലോ കരിയറിലോ കയറി ഇടപെടാനോ അതിനകത്ത് കയറി അഭിപ്രായം പറയേണ്ട ആവശ്യമുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. അവർക്ക് ജീവിക്കണം. ജീവിക്കണമെങ്കിൽ പൈസ വേണം.
നമ്മൾ പലയിടത്ത് നിന്നും രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് അവർ തന്നെ പിന്മാറുകയായിരുന്നു. പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു. സുധിച്ചേട്ടൻ മരിച്ച സമയത്ത് തന്നെ ജോലി കൊടുക്കാൻ നോക്കിയിരുന്നു. സർക്കാർ ജോലി തന്നെ കൊടുക്കാനുള്ള നീക്കമൊക്കെ ഉണ്ടായിരുന്നു. അത് എവിടെയെത്തിയെന്ന് അറിയില്ല. അവരുടെ തൊഴിലാണ്. നമുക്ക് ആളുകളെ വിമർശിക്കാൻ അധികാരമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂ. എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
നേരത്തെ, സ്വർണ്ണക്കടത്തുകേസ് പ്രതിയായ സ്വപ്‌ന സുരേഷ് വരെ രേണുവിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. ഇതാണോ 2025ലെ പുതിയ വിഷു. ദയവായി നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ആൺകുട്ടികൾ അങ്ങനെ പറയും… എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം… വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീയല്ല നിങ്ങൾ. മണ്ടത്തരം വിൽപ്പനയ്ക്ക് വെക്കരുത്. വിചിത്രമായ സൃഷ്ടികൾക്കൊണ്ട് ശ്രീകൃഷ്ണനെ പകരംവെക്കാൻ കഴിയില്ല എന്നാണ് സ്വപ്‌ന സുരേഷ് കുറിച്ചത്
2023 ജൂൺ 5നാണ് കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്തതിനു ശേഷം തിരികെ വരുമ്പോൾ തൃശ്ശൂരിൽ വെച്ച് സുധിയ്ക്ക് അപകടം ഉണ്ടാകുന്നത്. നടൻ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. അന്ന് സുധിയുടെ കൂടെയുണ്ടായിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഒക്കെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
