രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു; ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനം അത്ഭുതപ്പെടുത്തിയെന്ന് രഞ്ജിത്ത് ശങ്കര്‍
രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു; ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനം അത്ഭുതപ്പെടുത്തിയെന്ന് രഞ്ജിത്ത് ശങ്കര്‍
രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു; ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനം അത്ഭുതപ്പെടുത്തിയെന്ന് രഞ്ജിത്ത് ശങ്കര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. നന്ദനത്തിന്റെ റീമേക്ക് ചിത്രമായ തമിഴ് സിനിമ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള അരങ്ങേറ്റമെങ്കിലും ഇപ്പോള്‍ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തുടര്‍ന്ന് വിക്രമാദിത്യന്, കെഎല്‍ 10 പത്ത്, ഒരു മുറൈ വന്ത് പാര്‍ത്തായ, മാളികപ്പുറം തുടങ്ങി ഒരു പിടി സിനമകള്‍ സമ്മാനിച്ചിട്ടുണ്ട്.
ഉണ്ണി അഭിനയിക്കുന്നതിനോടൊപ്പം തന്നെ വിവാദങ്ങളിലും ചെന്ന് വീഴാറുണ്ട്. മാളികപ്പുറം സിനിമയുമായി ബന്ധപ്പട്ടായിരുന്നു പ്രധാനമായും വിവാദങ്ങള്‍ നിലനിന്നത്. ഇപ്പോള്‍ ജയ് ഗണേശ് എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്.
ഈ വേളയില്‍ ഉണ്ണി മുകുന്ദന്റെ അഭിനയപ്രതിബദ്ധതയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് രഞ്ജിത്ത് ശങ്കര്‍. ഇരുവരും ഒന്നു ചേര്‍ന്ന ജയ് ഗണേഷ് എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോഴാണ് രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
‘ഉണ്ണി മുകുന്ദന്റെ ഇടപെടല്‍, പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയില്‍ ഞാന്‍ അതിശയിച്ച സമയങ്ങളുണ്ട്. ഇത് ഏറ്റവും കഠിനമായ വേഷമാണെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു. അപ്പോഴും ഏറ്റവും അപകടകരമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നു, പരാതിപ്പെടാതെ തന്നെ .
പ്രേക്ഷകന് എന്ന നിലയില്‍ നിങ്ങളെ അത് ബോധ്യപ്പെടുത്താനുള്ള മാന്യമായ ഒരു ശ്രമമാണിത് . ഈ പ്രകടനത്തെ ഞാന്‍ അത്ഭുതം എന്ന് വിളിക്കും. വെല്‍ഡണ്‍ ഉണ്ണി മുകുന്ദന് ‘ എന്നാണ് രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്.
മഹിമാ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ നടി ജോമോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരീഷ് പേരടി, അശോകന്, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...