Connect with us

വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ

Actress

വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ

വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. യോ​ഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് നടിയുടെ ഭർത്താവ്. ഋഷികേശിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നത്.

വിവാഹത്തിന് ശേഷം ആദ്യമായാണ് താരം ഒരു ബോൾഡ് ഫോട്ടോ ഷൂട്ടുമായി രംഗത്തുവരുന്നത്. വിവാഹത്തിന് ശേഷം ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ താരം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സാരിയിലെ ഫോട്ടോ ഷൂട്ടിലൂടെയാണ് രമ്യ പാണ്ഡ്യൻ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

ഇത് വൈറലായതിന് പിന്നാലെയാണ് ബി​ഗ് സ്ക്രീനിലെത്തുന്നത്. തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ഷോയായ കുക്ക് വിത്ത് കോമാളിയിലൂടെയാണ് രമ്യ ശ്രദ്ധനേടിയത്. കലക്ക പോവത്തു യാരു എന്ന കോമഡി ടെലിവിഷൻ ഷോയിലെ വിധികർത്താവും ആയിരുന്നു.

പിന്നാലെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ നാലിലെ മത്സരാർത്ഥിയായി രമ്യ എത്തുന്നത്. ഷോയിലെ ഏക വനിതാ ഫൈനലിസ്റ്റും രണ്ടാം റണ്ണറപ്പും ആയിരുന്നു താരം. ജോക്കർ, ആൻ ദേവതായ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Actress

Trending

Recent

To Top