Bollywood
ബിഗ് ബോസ്ന്റെ 13-ാം സീസൺ അവതാരകനായി സൽമാൻഖാൻ; പ്രതിഫലം കേട്ട് ഞെട്ടി പ്രേക്ഷകർ !
ബിഗ് ബോസ്ന്റെ 13-ാം സീസൺ അവതാരകനായി സൽമാൻഖാൻ; പ്രതിഫലം കേട്ട് ഞെട്ടി പ്രേക്ഷകർ !
By
ഇന്ന് ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിലായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്.ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 13-ാം സീസണ് ആരംഭിക്കുകയാണ്. അവതാരകനായി എത്തുന്ന സല്മാന് ഖാന്റെ പ്രതിഫല തുകയാണ് ഇന്ന് ചര്‍ച്ചാ വിഷയമാകുന്നത്. 403 കോടി രൂപയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ എപ്പിസോഡിനും 31 കോടി രൂപ വീതമാണ് താരം ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതു സ്ബന്ധിച്ച് കരാറില്‍ സല്മാന് ഖാന് ഒപ്പുവെച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്തംബര്‍ 29 നാണ് ബിഗ് ബോസ് തുടങ്ങുന്നത്. ബിഗ് ബോസ് 12-ാം സീസണിന് റെക്കോര്‍ഡ് റേറ്റിങ്ങാണ് ലഭിച്ചത്. മുന്‍ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ 13 മത്സരാര്‍ത്ഥികള്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ടെലിവിഷന്‍ താരം ദീപിക കക്കാര്‍ ആയിരുന്നു ഷോയിലെ വിജയി. ശ്രീശാന്ത് ഫസ്റ്റ് റണ്ണറപ്പായിരുന്നു. 13-ാം ഭാഗം വരുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകരും.സല്മാന് ഖാന് അവതാരകനാകുന്ന ഷോയില്‍ മത്സരാര്‍ഥികള്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഉയര്‍ന്നു കേള്‍ക്കുന്ന ചില പേരുകള്‍ ഉണ്ട്.
ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്.പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സല്മാന് ഖാന് ആണ് ഹിന്ദി പതിപ്പിന്റെ അവതാരകനായി എത്തുന്നത്.. ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്. സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുകയായിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍. മോഹന്‍ലാലാണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകനായിരുന്നത് .
remuneration for salman khan
