Malayalam
എല്ലാ രീതിയിലുമുള്ള ഡേറ്റിങ്ങും ആസ്വദിച്ചു; പലരും അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട്; തുറന്ന് പറഞ്ഞ് റായി ലക്ഷ്മി
എല്ലാ രീതിയിലുമുള്ള ഡേറ്റിങ്ങും ആസ്വദിച്ചു; പലരും അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട്; തുറന്ന് പറഞ്ഞ് റായി ലക്ഷ്മി
സൗത്ത് ഇന്ത്യൻ ഭാഷകളിൽ സജീവമായ നടിയാണ് റായ് ലക്ഷ്മി. ഒട്ടേറെ മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട് . മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒന്നിലധികം തവണ നായികയായി തന്നെ അഭിനയിക്കാൻ റായ് ലക്ഷ്മിക്ക് സാധിച്ചു. റോക് ആൻഡ് റോൾ എന്ന സിനിമയിലൂടെ മോഹൻലാലിൻറെ നായികയായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു
പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നു താരം തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പാളിച്ചകളും തകര്‍ച്ചകളും വെളിപ്പെടുത്തുകയാണ് ഇപ്പോള്‍.
‘എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രെസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാല്‍ അതൊക്കെ എല്ലാവര്ക്കും വ്യക്തിപരമായ കാര്യം ആണ്.
പക്ഷെ ഡേറ്റിങ്ങില്‍ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു. അപരിചിതര്‍ ആയി ഇത്തരത്തില്‍ ഉള്ള ബന്ധം തനിക്ക് ഇല്ല. എന്നാല്‍ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുതെന്നും’- ഒരു അഭിമുഖത്തില്‍ നടി പങ്കുവച്ചു.
പ്രണയ വികാരങ്ങളെ നിയന്ത്രിക്കാന്‍ തനിക്ക് ഇഷ്ടം ഇല്ലായിരുന്നു, അതുപോലെ തന്നെ നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരും ആയി മാത്രമേ ഇത്തരത്തില്‍ ഉള്ള ബന്ധത്തിന് കഴിയൂ എന്നും പറഞ്ഞ ലക്ഷ്മി എന്നാല്‍ ഇവരില്‍ പലരും എന്നെ വഞ്ചിച്ചു എന്നും വെളിപ്പെടുത്തി.
പലരും തന്നോട് ഇത്തരത്തില്‍ ഉള്ള അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട് തോന്നിയ ഇഷ്ടം കൊണ്ട് മാത്രമായിരുന്നുവെന്നും പറഞ്ഞു.
ജൂലി 2 എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച റായ് ലക്ഷ്മി ഇടവേളയ്ക്കു ശേഷം വീണ്ടും തമിഴ് സിനിമയിൽ സജീവമാകുകയാണ് . മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി ഒരു കുട്ടനാടൻ ബ്ലോഗിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവന്നു
ray lakshmi
