Actress
‘എന്നെ തല്ലരുത്’…; മദ്യലഹരിയില്‍ മൂന്ന് പേരെ കാറിടിച്ച് വീഴ്ത്തി; നടി രവീണ ടണ്ഠനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍
‘എന്നെ തല്ലരുത്’…; മദ്യലഹരിയില്‍ മൂന്ന് പേരെ കാറിടിച്ച് വീഴ്ത്തി; നടി രവീണ ടണ്ഠനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ബോളിവുഡ് നടി രവീണ ടണ്ഠന്‍. ഇപ്പോഴിതാ നടിയുടെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. സംഭവത്തില്‍ നടിയെയും കാര്‍ െ്രെഡവറെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു.
ശനിയാഴ്ച രാത്രി ഖാറിലെ കാര്‍ട്ടര്‍ റോഡിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറയത്. നടിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാര്‍ക്ക് ചെയ്യാനായി റിവേഴ്‌സ് ചെയ്യുന്നതിനിടെ നടിയുടെ കാര്‍ െ്രെഡവര്‍ വയോധികയെ അടക്കം മൂന്നുപേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പരിക്കേറ്റ സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് നടിയെയും െ്രെഡവറെയും ചോദ്യം ചെയ്തു.
കാറില്‍ നിന്ന് ഇറങ്ങിവന്ന രവീണയും ഡ്രൈവറും മദ്യ ലഹരിയിലായിരുന്നുവെന്നും തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും ആരോപണവുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
കൈയേറ്റത്തിനിടെ ‘തള്ളരുത്’,’എന്നെ തല്ലരുത്’,’വീഡിയോ ഷൂട്ട്’ ചെയ്യരുതെന്നെല്ലാം നടി പറയുന്നത് കേള്‍ക്കാം.. തന്റെ മൂക്കില്‍ നിന്ന് രക്തം വന്നെന്നും നിങ്ങളെ ജയിലില്‍ കയറ്റുമെന്നും പരിക്കേറ്റ സ്ത്രീകളിലൊരാള്‍ പറയുന്നതും വീഡിയോയിലുണ്ട്.
എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് നിര്‍ബന്ധിക്കുന്നതെന്നും പരിക്കേറ്റ സ്ത്രീകളുടെ ബന്ധു ആരോപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഇരുവിഭാഗവും ഖാര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതികള്‍ നല്‍കിയിരുന്നു. പിന്നീട് ഇരുകൂട്ടരും രേഖപ്പെടുത്തുകയും പിന്നീട് ഒത്തുതീര്‍പ്പിന് സമ്മതിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ രാജ് തിലക് റൗഷന്‍ പറഞ്ഞു.
പരാതിയില്ലെന്നും പ്രശ്‌നം പരിഹരിച്ചെന്നും ഇരുകൂട്ടരും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.എന്നാല്‍ അപകടത്തെക്കുറിച്ചും തുടര്‍ന്ന് നടന്ന കൈയേറ്റത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.
