Connect with us

രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ച് രവീണ ടണ്ടന്‍

News

കെജിഎഫ് 2വിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടിയ താരമാണ് ബോളിവുഡ് താരം രവീണ ടണ്ടന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരംത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ക്ഷേത്രത്തിലെത്തിയത്. ശ്രീകോവിലിനുള്ളില്‍ ധാര നടത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ നന്ദിഹാളിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് നടി മടങ്ങിയത്.

രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്ന് ദര്‍ശനത്തിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രവീണ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ മഹാകാല്‍ ക്ഷേത്രത്തിലെത്തി ഭസ്മ ആരതിയില്‍ പങ്കെടുത്തിരുന്നു.

ഭസ്മ ആരതി മഹാകാല്‍ ക്ഷേത്രത്തിലെ ഒരു പ്രസിദ്ധമായ ആചാരമാണ്. പുലര്‍ച്ചെ 4 നും 5:30 നും ഇടയിലുള്ള ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഭസ്മ ആരതി നടത്തുന്നത്. ശനിയാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണും ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

More in News

Trending

Recent

To Top