News
അറിയാതെ പറ്റിയ തെറ്റ്; ‘ദി ആര്‍ച്ചീസ്’ വിവാദത്തില്‍ പ്രതികരണവുമായി നടി രവീണ ഠണ്ടന്
അറിയാതെ പറ്റിയ തെറ്റ്; ‘ദി ആര്‍ച്ചീസ്’ വിവാദത്തില്‍ പ്രതികരണവുമായി നടി രവീണ ഠണ്ടന്
‘ദി ആര്‍ച്ചീസ്’ അഭിനേതാക്കളായ അമിതാഭ് ബച്ചന്റെ പേരക്കുട്ടിയായ അഗസ്ത്യ നന്ദയുടെയും ശ്രീദേവിയുടെ മകളായ ഖുഷി കപൂറിന്റെയും പ്രകടനത്തെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്ത വിവാദത്തില്‍ പ്രതികരണവുമായി നടി രവീണ ഠണ്ടന്. സോഷ്യല്‍ മീഡിയ സ്ക്രോള്‍ ചെയ്യുന്നതിനിടെ അറിയാതെ ലൈക്ക് ചെയ്തു പോയതാണെന്നാണ് രവീണ പറയുന്നത്.
നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 7 ന് സ്ട്രീമിങ് ആരംഭിച്ച ദ ആര്‍ച്ചീസ് സമ്മിശ്ര അഭിപ്രായങ്ങളാണ് നേടുന്നത്. ഖുശി കപൂറിന്റെയും അഗസ്ത്യ നന്ദയുടെയും അഭിനയത്തെ ട്രോള്‍ ചെയ്തുകൊണ്ട് അഭിനയം ഇവിടെ മരിച്ചു എന്ന എന്ന രീതിയില്‍ പരാമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് രവീണ ലൈക്ക് ചെയ്തത്. ഇതെ തുടര്‍ന്ന് രവീണയ്ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് നടി വിശദീകരണവുമായി രംഗത്ത് വന്നത്.
‘ലൈക്ക് ഞാന്‍ അറിയാതെ വന്നതാണ്, സ്ക്രോള്‍ ചെയ്ത് പോവുമ്പോള്‍ ഞാന്‍ പോലും അറിയാതെ ലൈക്ക് ബട്ടണ്‍ അമര്‍ത്തിയതാണെന്നു തോന്നുന്നു. അതുമൂലം മറ്റുള്ളവര്‍ക്കുണ്ടായ വേദനയ്ക്കും അസൗകര്യത്തിനും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’ രവീണ കുറിച്ചു.
സോയ അക്തര്‍ സംവിധാനം ചെയ്ത ദ ആര്‍ച്ചീസ് ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വെറോനിക്ക എന്ന കഥാപാത്രമായി സുഹാനയും ബെറ്റിയായി ഖുശിയും വേഷമിട്ടിരിക്കുന്നു. ആര്‍ച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.
മൂവരും താരകുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ നെപ്പോട്ടിസം (സ്വജനപക്ഷപാതം) ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു സാധാരണക്കാര്‍ സിനിമയില്‍ ഇടംനേടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കുമ്പോള്‍ താരങ്ങളുടെ മക്കള്‍ക്ക് അവസരങ്ങള്‍ കയ്യിലെത്തിച്ചു നല്‍കുകയാണ് എന്നായിരുന്നു പ്രധാന ആക്ഷേപം.
