തെരുവിയിലെ ഗായികയുടെ യഥാർത്ഥ മുഖം; വൈറലായി വീഡിയോ
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കറുടെ ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയ റാണുവിനെ ആരും മറക്കില്ല. തന്റെ ഉള്ളിലുള്ള കലാകാരിയെ ഈ പാട്ടിലൂടെയാണ് ലോകം മുഴുവൻ അറിഞ്ഞത്. റനു മണ്ടാൽ പാടിയ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാട്ട്ഹിറ്റായതോടെ റാണുവിനെ തേടി നിരവധി അവസരങ്ങള്‍ എത്തുകയും ചെയിതു .
എന്നാൽ ഇപ്പോളിതാ റാണുവിന്റെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു റാണു. റാണുവിനെ കണ്ടയുടൻ ആരാധിക സെൽഫി എടുക്കാൻ വന്നതോടെ റാണു ദേഷ്യപെടുകയാണ്.
എന്തിനാണ് തന്റെ കൈയില്‍ പിടിച്ചതെന്ന് ചോദിച്ചാണ് രാണു ദേഷ്യപ്പെടുന്നത്. വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്.
ഭര്‍ത്താവിന്റെ മരണ ശേഷം മുഷിഞ്ഞ വസ്ത്രമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്ന രാണുവിന്റെ ജീവിതം ഇപ്പോള്‍ ആകെ മാറിയിരിക്കുകയാണ് . ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയതോടെ പുത്തൻ മേക്കൊവറില്‍ എത്തിയ ഗായിക ആരാധകരെ അമ്പരിപ്പിച്ചിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഹിമേഷ് രശ്മിയ റനു മണ്ടാലിനെ ബോളിവുഡിലേക്കു ക്ഷണിച്ചത്.
Ranu Mondal
