Connect with us

‘കൊടും പാപം’ ! അവരുടെ ഹൃദയ വേദനയിൽ കേരളം ലജ്ജിക്കുന്നു : മീനമേനോന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്

Social Media

‘കൊടും പാപം’ ! അവരുടെ ഹൃദയ വേദനയിൽ കേരളം ലജ്ജിക്കുന്നു : മീനമേനോന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്

‘കൊടും പാപം’ ! അവരുടെ ഹൃദയ വേദനയിൽ കേരളം ലജ്ജിക്കുന്നു : മീനമേനോന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്

തൃശ്ശൂര്‍: ശാന്തിവനം വിഷയത്തില്‍ കഴിഞ്ഞ ദിവസം മുടി മുറിച്ച്‌ പ്രതിഷേധിച്ച മീന മേനോന് പിന്തുണയുമായി നടിയും അവതാരികയുമായ രഞ്ജിനി ഹരിദാസ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനി ഇവര്‍ക്ക് പിന്തുണ അറിയിച്ചത്.

ശാന്തിവനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വീണ്ടും മരം മുറിച്ചതില്‍ പ്രതിഷേധിച്ചാണ് മീന മേനോന്‍ തന്റെ മുടി മുറിച്ച്‌ പ്രതിഷേധിച്ചത്. ഈ സംഭവത്തില്‍ കേരളം ലജ്ജിക്കുന്നുവെന്നും അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കുള്ള സമര്‍പ്പണമാണ് ഈ പ്രതിഷേധം എന്നുമാണ് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചത്. മീന മേനോന്‍ മുടി മുറിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ശാന്തിവനത്തില്‍ വീണ്ടും മരം മുറിച്ചതിനെ തുടര്‍ന്ന് ഉടമ മീന മേനോന്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കുന്നു…നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി… ശാപം.വല്ലാത്ത വേദന..മഹാപാപം..അവരുടെ ഹൃദയവേദന കേരളം ലജ്ജിക്കുന്നു.അവര്‍ പറയുന്നത് കേട്ടുനോക്കൂ..ഇനിയും മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കു സമര്‍പ്പണം…

Ranjini haridas facebook post

Continue Reading
You may also like...

More in Social Media

Trending

Recent

To Top