Connect with us

രണ്ടാം യാമം സ്ത്രീപക്ഷ സിനിമ; ക്ലീൻ എൻറർടൈനറായി തിയേറ്ററുകളിൽ

Movies

രണ്ടാം യാമം സ്ത്രീപക്ഷ സിനിമ; ക്ലീൻ എൻറർടൈനറായി തിയേറ്ററുകളിൽ

രണ്ടാം യാമം സ്ത്രീപക്ഷ സിനിമ; ക്ലീൻ എൻറർടൈനറായി തിയേറ്ററുകളിൽ

ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം തിയേറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം തേടി മുന്നേറുകയാണ് ചിത്രം. വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേയ്ക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.‌

കലാമൂല്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻറർടൈനറായിട്ടാണ് ഈ ചിത്രത്തിൻറെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സ്ത്രീപക്ഷ സിനിമായാണിത്. കുടുംബ ജീവിതത്തിന്റെ ഊഷ്മളമായ മുഹൂർത്തങ്ങളും, ഒപ്പം പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട് ചിത്രം.

സുധീർ കരമന, മുൻ നായിക രേഖ,ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തിരക്കഥ -ആർ. ഗോപാൽ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര. സംഗീതം മോഹൻ സിതാര. ഗാനങ്ങൾ – നേമം പുഷ്പരാജ്. ഛായാഗ്രഹണം – അഴകപ്പൻ. എഡിറ്റിംഗ് – വി.എസ്.വിശാൽ. കലാസംവിധാനം -ത്യാഗു തവനൂർ, മേക്കപ്പ് – പട്ടണം റഷീദ്. പട്ടണം ഷാ. കോസ്റ്റ്യും – ഡിസൈൻ സംഘട്ടനം മാഫിയാ ശശി, ഇന്ദ്രൻസ് ജയൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂ സർ – രാജേഷ് മുണ്ടക്കൽ.

പരസ്യകല – മനു സാവഞ്ചി. നൃത്തം – മധു, സജി വക്കം സമുദ്ര. സൗണ്ട് മിക്സിങ് -എൻ ഹരികുമാർ. ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ മാനേജർ – ഹരീഷ് കോട്ടവട്ടം. പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ. പ്രൊജക്റ്റ് ഡിസൈൻ – ഏ.ആർ.കണ്ണൻ. ഫോട്ടോ – ജയപ്രകാശ് അതളൂർ.

More in Movies

Trending

Recent

To Top