Malayalam Breaking News
പൃഥ്വിരാജ് നായകനായെത്തുന്ന ‘രണം’ സെപ്റ്റംബർ ആറിന് തിയ്യേറ്ററുകളിൽ; ഹോളിവുഡ്ഡ് സ്റ്റൈലിൽ ഒരുക്കിയ ചിത്രത്തിൽ പ്രതീക്ഷകളേറെ…
പൃഥ്വിരാജ് നായകനായെത്തുന്ന ‘രണം’ സെപ്റ്റംബർ ആറിന് തിയ്യേറ്ററുകളിൽ; ഹോളിവുഡ്ഡ് സ്റ്റൈലിൽ ഒരുക്കിയ ചിത്രത്തിൽ പ്രതീക്ഷകളേറെ…
പൃഥ്വിരാജ് നായകനായെത്തുന്ന ‘രണം’ സെപ്റ്റംബർ ആറിന് തിയ്യേറ്ററുകളിൽ; ഹോളിവുഡ്ഡ് സ്റ്റൈലിൽ ഒരുക്കിയ ചിത്രത്തിൽ പ്രതീക്ഷകളേറെ…
മലയാളത്തിലെ യുവ നിരയിലെ സുപ്പർസ്റ്റാറാണ് പൃഥ്വിരാജ്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസും, ബോക്സോഫീസ് കളക്ഷനും, സാറ്റലൈറ്റ് വാല്യൂവുമൊക്കെ പൃഥ്വിരാജിന് തന്നെയാണ്. ഏറെക്കാലമായി ആരാധകരും സിനിമ പ്രേമികളും കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം രണത്തിന്റെ റിലീസ് തീയതി പൃഥ്വിരാജ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.
നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 6ന് തിയ്യേറ്ററിലെത്തും എന്നാണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലർ ഓണത്തിന് റിലീസ് ചെയ്യും. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റ്യന്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.
ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന് നേരത്തേ പറഞ്ഞിരുന്നു. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ഹൗസ് ഓഫ് കാര്‍ഡ്സ്, മര്‍ഡര്‍ കോള്‍സ് എന്നീ സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ റഹ്മാനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇഷ തല്‍വാറാണ് നായിക.
Ranam releasing on September 6
