Connect with us

ദുൽഖറിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ ഇടയിൽ പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ പോലീസ് കേസ്..!!

Malayalam Breaking News

കൊല്ലം കൊട്ടാരക്കരയിൽ നടൻ ദുൽഖർ സൽമാനെ കാണാനെത്തിയ ആൾക്കൂട്ടം സൃഷ്‌ടിച്ച തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ മാൾ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗത തടസ്സം സൃഷ്ടിച്ചതിനും മതിയായ തയ്യാറെടുപ്പ് നടത്താതെ റോഡിൽ പരിപാടി സംഘടിപ്പിച്ചതിനുമാണ് കേസ്.

ദുൽഖറിനെ കാണാൻ വൻ ജനാവലിയാണ് കൊട്ടാരക്കരയിൽ തടിച്ചു കൂടിയത്. ഈ തിരക്കിനിടയിൽ പെട്ട് കുഴഞ്ഞുവീണ പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ഇയാൾക്ക് നേരത്തെ ഹൃദയാഘാതം വന്നിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ ഉച്ചക്കാണ് മാൾ ഉൽഘടനത്തിനായി ദുൽഖർ കൊട്ടാരക്കരയിൽ എത്തിയത്. ഫാൻസ്‌ അസോസിയയേഷന്റെ നിർദ്ദേശപ്രകാരമാണ് ഇത്രയധികം ആളുകൾ കൊട്ടാരക്കരയിൽ എത്തിയതെന്ന് പോലീസ് പറയുന്നു. മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിടങ്ങളിലുമൊക്കെയായി ആളുകൾ തിങ്ങിനിറജാ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Man dies due to rush while DQ’s function – police take a case against the mall owner

More in Malayalam Breaking News

Trending

Recent

To Top