Connect with us

ഞാൻ എന്താ പറയുക നിങ്ങളോട്; പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് ആസിഫ് അലിയും രമേശ് നാരായണൻ

Malayalam

ഞാൻ എന്താ പറയുക നിങ്ങളോട്; പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് ആസിഫ് അലിയും രമേശ് നാരായണൻ

ഞാൻ എന്താ പറയുക നിങ്ങളോട്; പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് ആസിഫ് അലിയും രമേശ് നാരായണൻ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. അടുത്തിടെ സംഗീത സംവിധായകൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ചിൽ ങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.

എന്നാൽ ആസിഫ് അലിയിൽ നിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും രമേശ് നാരായണനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പിന്നാലെ രമേഷ് നാരായണൻ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു.

ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എന്നത് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തിൽ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലി അന്ന് ഈ വിഷയത്തോട് പ്രതികരിച്ചത്.

ഇപ്പോഴിതാ ഇരുവരും പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്. മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ‘ഞാൻ എന്താ പറയുക നിങ്ങളോട്’ എന്ന് ആസിഫ് സ്നേഹപൂർവ്വം രമേശ് നാരായണനോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.

More in Malayalam

Trending

Recent

To Top