Tamil
രജനികാന്തിന് അഭിനയിക്കാനറിയില്ല, സ്ലോ മോഷൻ ഉള്ളത് കൊണ്ട് മാത്രമാണ് ഫീൽഡ് ഔട്ട് ആകാതിരിക്കുന്നത്; രാം ഗോപാൽ വർമ
രജനികാന്തിന് അഭിനയിക്കാനറിയില്ല, സ്ലോ മോഷൻ ഉള്ളത് കൊണ്ട് മാത്രമാണ് ഫീൽഡ് ഔട്ട് ആകാതിരിക്കുന്നത്; രാം ഗോപാൽ വർമ
സ്ലോ മോഷൻ ഉള്ളത് കൊണ്ട് മാത്രമാണ് രജനികാന്ത് ഫീൽഡ് ഔട്ട് ആകാതിരിക്കുന്നതെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടെയാണ് സംവിധായകൻ അധിക്ഷേപ പരാമർശം നടത്തിയത്.
ഒരു നടനും ഒരു താരവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. സത്യയിൽ മനോജ് ബാജ്പേയ് ചെയ്ത പോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സ്ലോ മോഷൻ ഇല്ലാതെ രജനികാന്തിന് നിലനിൽപ്പില്ല എന്നാണ് ആർജിവി പറഞ്ഞത്.
അതേസമയം, അടുത്തിടെ നടൻ അലൻസിയറും രജനികാന്തിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തൊക്കെ കണ്ടിട്ടുണ്ട് രജിനി സാറൊക്കെ പറന്ന് പോകുന്ന ഹെലികോപ്റ്ററിനെ ചുണ്ടുകൊണ്ട് കടിച്ച് പിടിക്കുന്നതുമൊക്കെ. അതുകൊണ്ടാണ് ഇയാൾ എങ്ങനെയാണ് പെർഫോം ചെയ്യുന്നതെന്ന് കാണണമെന്ന് തോന്നിയിട്ടാണ് വേട്ടയ്യന് ഡേറ്റ് കൊടുത്തത്.
ഒറ്റ ദിവസമെ ഷൂട്ടുണ്ടായിരുന്നുള്ളു. അപ്പോൾ അദ്ദേഹം പെർഫോം ചെയ്തു. ഒരു സ്റ്റൈലെസ്റ്റ് ആക്ടിങ്ങ്. ബോഡി ലാംഗ്വേജ് കൊണ്ട് പെർഫോം ചെയ്തിട്ട് കോർട്ടിൽ നിന്നും പുറത്തേക്ക് പോകും. പിന്നെ അടുത്തയാളുടെ പെർഫോമൻസാണ്. ഒരു സിംഹം ഗർജിക്കുന്നതുപോലെയുള്ള അമിതാഭ് ബച്ചന്റെ ശബ്ദം. ജഡ്ജി ഞെട്ടി. അപ്പോൾ എനിക്ക് മനസിലായി ഇവരോടൊപ്പം പിടിച്ച് നിൽക്കാൻ എനിക്ക് പറ്റില്ല.
കാരണം എനിക്ക് ഇത്രയും സ്റ്റൈലെസ്റ്റ് ആക്ടിങ്ങും അറിയില്ല. ഇത്രയും ഗാംഭീര്യമുള്ള ശബ്ദവുമില്ല. നമുക്ക് ഇങ്ങനെ ദിലീഷ് പോത്തന്റെയൊക്കെ കൂടെ മര്യാദയ്ക്ക് അഭിനയിച്ച് നടന്നാൽ മതി. ഇവർക്ക് രണ്ടുപേർക്കും അഭിനയം അറിഞ്ഞുകൂടെന്ന കാര്യം എനിക്ക് അപ്പോഴാണ് മനസിലായത് എന്നുമായിരുന്നു അലൻസിയർ പറഞ്ഞത്.
