Bollywood
രാം ഗോപാല്‍ വര്‍മ്മയുടെ ‘വ്യൂഹം’ തടയണമെന്ന് ഹര്‍ജി
രാം ഗോപാല്‍ വര്‍മ്മയുടെ ‘വ്യൂഹം’ തടയണമെന്ന് ഹര്‍ജി
രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘വ്യൂഹം’ തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ആന്ധ്ര പ്രദേശിലെ രാഷ്ട്രീയവും മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന് റെഡ്ഡിയുടെ ജീവിതകഥയും പറയുന്ന ചിത്രമാണ് വ്യൂഹം. ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനും ടിഡിപി ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷ് ആണ് തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 29ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തു വന്നിരുന്നു. ഇതോടെയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നാരാ ലോകേഷ് രംഗത്തെത്തിയത്. തെലുങ്കു ദേശത്തെയും ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡുവിനേയും അപകീര്‍ത്തിപ്പെടുത്താനാണ് ചിത്രം ഒരുക്കിയത് എന്നാണ് ലോകേഷിന്റെ വാദം.
നടന് അജ്മല്‍ അമീറാണ് ജഗന് മോഹന്‍ റെഡ്ഡിയായി വേഷമിടുന്നത്. നേരത്തെ നവംബര്‍ 10ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം റിവിഷന്‍ കമ്മിറ്റിക്ക് അയച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.
നടി മാനസ രാധാകൃഷ്ണന് ആണ് ജഗന് മോഹന്‍ റെഡ്ഡിയുടെ ഭാര്യയായി ചിത്രത്തില്‍ വേഷമിടുന്നത്. വ്യൂഹം 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന് മോഹന്റെ പ്രചരണത്തിന്റെ ഭാഗമാണ് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
