Bollywood
രശ്മിക മന്ദാന രണ്‍ബീര്‍ കപൂര്‍ ചിത്രം ആനിമലിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ
രശ്മിക മന്ദാന രണ്‍ബീര്‍ കപൂര്‍ ചിത്രം ആനിമലിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ
രശ്മിക മന്ദാനയും രണ്‍ബീര്‍ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്ദീപ് റെഡ്ഡി വംഗയുടെ ഏറ്റവും പുതിയ ചിത്രം അനിമല്‍ ഡിസംബര്‍ 1 ന് ആണ് പുറത്തിറങ്ങിയത്. സിനിമ ലിം ഗവിവേചനം, സ്ത്രീവിരുദ്ധത, വിഷലിപ്തമായ പുരുഷത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചിത്രം എല്ലായിടത്തും പ്രേക്ഷകരാല്‍ പ്രശംസിക്കപ്പെട്ട ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണ്.
ചിത്രം പുറത്തിറങ്ങിയതുമുതല്‍, അര്ജുന് കപൂര്‍, കരീന കപൂര്‍, തൃഷ, ജയ്ദേവ് ഉനദ്കട്ട് എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തെ പ്രശംസിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ചേരുന്നത് മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മാതാവ് രാം ഗോപാല്‍ വര്‍മ്മയാണ്, അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയില്‍ നാല് പേജ് അവലോകനം പങ്കിട്ടു.
അദ്ദേഹം സന്ദീപ് റെഡ്ഡി വംഗയെ അഭിനന്ദിക്കുകയും നിലവിലുള്ള സംവിധാന സംസ്!കാരത്തെ ഉടച്ചുവാര്ത്തതായി അദ്ദേഹം പറഞ്ഞു. സിനിമ ലോകത്തിന് തന്നെ മെന്റല്‍ ട്രീറ്റ്മെന്റാണ് ഈ ചിത്രം എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.
നേരത്തെ ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ അനിമല്‍ സംവിധായകന് സന്ദീപ് റെഡ്ഡി വംഗയെ സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുമായി വിഖ്യാത സംവിധായകന് എസ്എസ് രാജമൌലി താരതമ്യം ചെയ്തത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അനിമല്‍ കണ്ടതിന് ശേഷം, സന്ദീപ് റെഡ്ഡി വംഗയും മറ്റ് മാസ് കൊമേഴ്സ്യല്‍ സംവിധായകരും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസിലായി പ്രേക്ഷകര്‍ തങ്ങള്‍ക്ക് വളരെ താഴെയാണെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുന്നു. എന്നാല്‍ വംഗ പ്രേക്ഷകന് താന്‍ തന്നെയാണ് എന്ന് വിശ്വസിക്കുന്നു.
രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകളോട് സന്ദീപ് റെഡ്ഡി വംഗ പെട്ടെന്ന് പ്രതികരിച്ചു, തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്റെ നിരൂപണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
