Social Media
മഹാലക്ഷ്മി ക്ഷേത്ര ദര്‍ശനം നടത്തി നടന് രാം ചരണും കുടുംബവും
മഹാലക്ഷ്മി ക്ഷേത്ര ദര്‍ശനം നടത്തി നടന് രാം ചരണും കുടുംബവും
Published on
കുഞ്ഞ് ക്ലിന്‍കാരയ്ക്കൊപ്പം മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി നടന് രാം ചരണും ഭാര്യ ഉപാസനയും. കഴിഞ്ഞ ദിവസം രാവിലെയാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവര്‍ക്കൊപ്പം പ്രത്യേക സംഘവും ക്ഷേത്രത്തിലെത്തിയിരുന്നു.
ഇരുവരെയും ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകര്‍ വളയുന്നതും ഇവരെ സുരക്ഷിതമായി ക്ഷേത്ര ഭാരവാഹികളും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുറത്തത്തിക്കുന്നതും കാണാം.
കുഞ്ഞ് ക്ലിന് അമ്മ ഉപാസനയുടെ കൈകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 20നാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ ആദ്യത്തെ കണ്മണിയെ വരവേറ്റത്.
Continue Reading
You may also like...
Related Topics:Ram Charan, Social Media
