Connect with us

30 സെക്കന്റ് റീല്‍സിന് ചോദിച്ചത് 2 ലക്ഷം, പോരാത്തതിന് വിമാന ടിക്കറ്റും, ഇവരൊക്കെ ആരാണെന്നാ വിചാരം; അമല ഷാജിയ്‌ക്കെതിരെ നടന്‍ പിരിയന്‍

Malayalam

30 സെക്കന്റ് റീല്‍സിന് ചോദിച്ചത് 2 ലക്ഷം, പോരാത്തതിന് വിമാന ടിക്കറ്റും, ഇവരൊക്കെ ആരാണെന്നാ വിചാരം; അമല ഷാജിയ്‌ക്കെതിരെ നടന്‍ പിരിയന്‍

30 സെക്കന്റ് റീല്‍സിന് ചോദിച്ചത് 2 ലക്ഷം, പോരാത്തതിന് വിമാന ടിക്കറ്റും, ഇവരൊക്കെ ആരാണെന്നാ വിചാരം; അമല ഷാജിയ്‌ക്കെതിരെ നടന്‍ പിരിയന്‍

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് അമല ഷാജി. നിരവധി ഫോളോവേഴ്‌സുള്ള അമലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം പിരിയന്‍. 30 സെക്കന്‍ഡുള്ള സിനിമയുടെ പ്രമോഷന് വേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചു എന്നാണ് പരിയന്‍ പറയുന്നത്. ‘അരണം’ എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍.

‘ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തു കൊണ്ടു വരാനുള്ള കഷ്ടപ്പാടിനെ കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്. നായികയ്ക്ക് പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല.’

‘അപ്പോഴാണ് വീണ്ടും രണ്ട് സെക്കന്‍ഡിന് അമ്പതിനായിരം ചോദിക്കുന്നത്. കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാന്‍ ചോദിച്ചു. 30 സെക്കന്‍ഡ് റീല്‍സ് സര്‍ എന്ന് പറഞ്ഞു. 30 സെക്കന്‍ഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു.’

‘ആ പൈസ വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. വിമാന ടിക്കറ്റ് വരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങി പോയി. ഞാന്‍ പോലും ഫ്‌ലൈറ്റില്‍ പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്‌ലൈറ്റില്‍ കൊണ്ടു വരുന്നതെന്നും ചോദിച്ചിരുന്നു.’

‘ഇവരൊക്കെ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളില്‍ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകള്‍ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്’ എന്നാണ് പിരിയന്‍ പറയുന്നത്.

തമിഴ് ഗാനരചയിതാവായ ലിറിസിസ്റ്റ് പിരിയന്റെ ആദ്യ സംവിധാന സംരംഭമാണ് അരണം. പിരിയന്‍, ലഗുബറന്‍, വര്‍ഷ, കീര്‍ത്തന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജന്‍ മാധവാണ് ഈ ഹൊറര്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top